മുനമ്പത്ത് ആരെയും കുടിയൊഴുപ്പിക്കില്ല; വർഗീയ ധ്രുവീകരണത്തിന് ശ്രമം -എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴുപ്പിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത്തരമൊരു സാഹചര്യം മുനമ്പത്തില്ല. വിഷയത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ സമരം നടത്തി പാരമ്പര്യമുള്ളവരാണ് കമ്യൂണിസ്റ്റുകാർ. കേരളത്തിൽ എവിടെയായാലും ജനങ്ങൾ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. കോടതി ഇട​പെടൽ ഉൾപ്പടെയുള്ള സാ​ങ്കേതിക പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ട്. അതൊക്കെ സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

മതത്തിന്റെ അടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയ വിഷയം ഗൗരവമായി കാണുന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.ജമാ അത്തെ ഇസ്‌ലാമി ബിജെപിയുടെ കൗണ്ടര്‍പാര്‍ട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - No one will be displaced in Munambam - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.