തിരുവനന്തപുരം: കോവിഡും യാത്രക്കാരുടെ കുറവും കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. നിലവിൽ സർവിസ് നടത്തിയിരുന്ന 02075 കോഴിക്കോട്^തിരുവനന്തപുരം ശതാബ്ദി സ്പെഷൽ, 02075 തിരുവനന്തപുരം^കോഴിക്കോട് ശതാബ്ദി സ്പെഷൽ, 06305 എറണാകുളം^കണ്ണൂർ ഇൻറർസിറ്റി സ്പെഷൽ, 06306 കണ്ണൂർ^എറണാകുളം ഇൻറർസിറ്റി സ്പെഷൽ എന്നിവയാണ് താൽക്കാലികമായി ജൂൺ ഒന്ന് മുതൽ 15 വരെ റദ്ദാക്കിയത്.
അതേസമയം നേരേത്ത പ്രഖ്യാപിച്ചിരുന്ന 10 ട്രെയിനുകളുടെ റദ്ദാക്കൽ ജൂൺ 15 വരെ നീട്ടി. ആറ് ട്രെയിനുകളും നാല് പ്രതിവാര ട്രെയിനുകളും ജൂൺ ഒന്നിനും 16നും ഇടയിൽ നിശ്ചിത ദിവസങ്ങളിൽ സർവിസ് നടത്തില്ല. നിലവിൽ ഒാടുന്ന ട്രെയിനുകൾ കൂടി റദ്ദാക്കിയത് അടിയന്തര യാത്രകൾക്ക് റെയിൽവേയെ ആശ്രയിക്കുന്നവരെ കാര്യമായി ബാധിക്കും. സംസ്ഥാനത്തെ അവശ്യസർവിസ് മേഖല പൂർണാർഥത്തിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
06301 ഷൊർണൂർ-തിരുവനന്തപുരം വേണാട് സ്പെഷൽ
06302 തിരുവനന്തപുരം -ഷൊർണൂർ വേണാട് സ്പെഷൽ
06303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് സ്പെഷൽ
06304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷൽ
06307 ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് സ്പെഷൽ
06308 കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് സ്പെഷൽ
06327 പുനലൂർ-ഗുരുവായൂർ പ്രതിദിന സ്പെഷൽ
06328 ഗുരുവായൂർ-പുനലൂർ പ്രതിദിന സ്പെഷൽ
06341 ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി സ്പെഷൽ
06342 തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി സ്പെഷൽ
06630 മംഗളൂരു-തിരുവനന്തപുരം മലബാർ സ്പെഷൽ (ജൂൺ ഒന്നുമുതൽ 15 വരെ)
06629 തിരുവനന്തപുരം-മംഗളൂരു മലബാർ സ്െപഷൽ (ജൂൺ രണ്ട് മുതൽ 16 വരെ)
02082 തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി സ്പെഷൽ (ജൂൺ രണ്ട് മുതൽ 14 വരെ)
02081 കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി സ്പെഷൽ (ജൂൺ മൂന്ന് മുതൽ 15 വരെ)
02639 ചെന്നൈ സെൻട്രൽ-ആലപ്പുഴ പ്രതിദിന സ്പെഷൽ (ജൂൺ ഒന്നുമുതൽ 15 വരെ)
02640 ആലപ്പുഴ-ചെന്നൈ സെൻട്രൽ പ്രതിദിന സ്പെഷൽ (ജൂൺ രണ്ട് മുതൽ 16 വരെ)
06355 കൊച്ചുവേളി-മംഗളൂരു അന്ത്യോദയ സ്പെഷൽ (ജൂൺ മൂന്ന്, അഞ്ച്, 10, 12 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന സർവിസുകൾ)
06356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ സ്പെഷൽ (ജൂൺ നാല്, ആറ്, 11, 13 തീയതികളിൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന സർവിസുകൾ)
02698 തിരുവനന്തപുരം-ചെന്നൈ സെൻട്രൽ പ്രതിവാര സ്പെഷൽ ട്രെയിൻ (ജൂൺ അഞ്ച്, 12 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സർവിസുകൾ)
02697 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം പ്രതിവാര സ്പെഷൽ (ജൂൺ ആറ്, 13 തീയതികളിൽ ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന സർവിസുകൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.