തിരുവനന്തപുരം: മോദിപ്പേടി പോലെ പിണറായിപ്പേടിയുടെ അന്തരീക്ഷം കേരളത്തിലില്ലെന ്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ യു.പിയിൽ രണ്ട് മാധ്യമപ്രവർത്തകരെയാണ് കഴിഞ്ഞദിവസം ജയിലലടച്ചത്.
വർഗീയ ചേരിതിരിവിന് ചാ നലിലിരുന്ന് ആഹ്വാനം ചെയ്ത വാർത്താ അവതാരകൻ കേരളത്തിലുണ്ട്. അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടിയുണ്ടായോ. പേടിയുടെ അന്തരീക്ഷമില്ലാതെ അതേ അവതാരകൻ അതേ രീതിയിൽതന്നെ ഇപ്പോഴും പ്രവർത്തിക്കുന്നു.
പേടി ഇവിടെയില്ലെങ്കിലും കേരളത്തിന് പുറത്തുണ്ടെന്നത് വസ്തുതയാണ്- നിയമസഭയിൽ ധനാഭ്യാർഥ ചർച്ചയിൽ ‘പിണറായിപ്പേടി’യാണ് കേരളത്തിൽ ഇടതുപക്ഷത്തിെൻറ പരാജയകാരണമെന്ന പ്രതിപക്ഷ പരാമർശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിൽ ഇടതുപക്ഷത്തിന് താൽക്കാലിക തിരിച്ചടി നേരിട്ടുവെന്നത് വസ്തുതയാണ്. മോദിയുടെ പേരിൽ ഉയർത്തിയ പ്രത്യേക ഭയം മതനിരപേക്ഷ മനസ്സുകളെ സ്വാധീനിച്ചത് യു.ഡി.എഫിന് അനുകൂലമായി. യു.ഡി.എഫിന് വോട്ട് ചെയ്തവർക്ക് വസ്തുത മനസ്സിലായിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടവർ തെറ്റ് തിരിച്ചറിഞ്ഞുകഴിഞ്ഞു. ആ തിരിച്ചറിവിെൻറ വലിയ തിരിച്ചടി അധികം താമസിയാതെ യു.ഡി.എഫിന് നേരിടേണ്ടിവരും. സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിലേക്ക് വോട്ടുമാറി എന്ന് പറയുന്നവർ പഴയ ബേപ്പൂരിെൻറയും വടകരയുടെയും ചരിത്രം മറക്കരുത്.
ബി.ജെ.പി അംഗം നിയമസഭയിലെത്തിയത് എങ്ങനെയെന്നും എല്ലാവർക്കും അറിയാം. ശബരിമലയിൽ ബി.െജ.പി കലാപമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതിനൊപ്പം കൂടുകയായിരുന്നു യു.ഡി.എഫ്. ബി.ജെ.പിക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.