തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കുവേണ്ടി കീഴ്ഘടകങ്ങൾ ശിപാർശ ചെയ്യരുതെന്ന് സി.പി.എം നിർദേശം. ഭരണത്തിൽ കീഴ്ഘടകങ്ങൾ ഇടപെടുകയും ചെയ്യരുത്. ബ്രാഞ്ച് സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിനുള്ള കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
തുടർഭരണം കിട്ടിയാൽ അഹങ്കാരികളാകുമെന്ന പ്രതിപക്ഷ വിമർശനം കുറിപ്പിൽ ഒാർമിപ്പിക്കുന്നു. സർക്കാറുകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുത്. സ്ഥലംമാറ്റങ്ങൾ മാനദണ്ഡപ്രകാരമായിരിക്കണം. അഴിമതിക്കായി ഒരു തരത്തിലും ഇടപെടലുകൾ പാടില്ല. തുടർഭരണത്തിൽ പ്രവർത്തകരുടെ മനോഭാവത്തിൽ വലിയ മാറ്റം വേണം. സ്വയം അധികാരകേന്ദ്രമാകാനുള്ള ശ്രമങ്ങൾ ചിലരുടെ ഭാഗത്തുനിന്ന് വരാം. അത് തിരുത്തണം.
സഹകരണ മേഖലയിലെ തെറ്റായ പ്രവണതകളിൽ സൂക്ഷ്മത പുലർത്തണം. മറ്റ് പാർട്ടികളിൽനിന്ന് നേതാക്കൾ വരുേമ്പാൾ സ്ഥാനങ്ങളിൽ ഇളക്കം തട്ടുമെന്ന ആശങ്ക വേെണ്ടന്നും പരാമർശമുണ്ട്. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസത്തോടെ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കും. കോവിഡ് നിയന്ത്രണ സാഹചര്യത്തിൽ 15പേരാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.