​'കീഴടങ്ങാൻ ചർച്ച നടത്തിയിട്ടില്ല'; വിഡിയോക്ക് പിന്നാലെ അമൃത്പാലിന്റെ ഓഡിയോയും പുറത്ത്

ന്യൂഡൽഹി: പഞ്ചാബ് സർക്കാറിന് മുമ്പാകെ കീഴടങ്ങാൻ ഉപാധികൾ വെച്ചുവെന്ന വാർത്തകൾ തള്ളി അമൃത്പാൽ സിങ്. ഓഡിയോ സന്ദേശത്തിലൂടെയാണ് വാർത്തകൾ നിഷേധിച്ച് അമൃത്പാൽ രംഗത്തെത്തിയത്. അതേസമയം, ഓഡിയോ സന്ദേശത്തിന്റെ അധികാരികത സ്ഥിരീകരിച്ചിട്ടില്ല. അമൃത്പാൽ സിങ് എന്ന് അവകാശപ്പെടുന്നയാൾ പഞ്ചാബ് സർക്കാറിന് മുന്നിൽ കീഴടങ്ങാൻ താൻ ഉപാധിവെച്ചിട്ടില്ലെന്ന് പഞ്ചാബി ഭാഷയിൽ പറയുന്നതാണ് ഓഡിയോയിലുള്ളത്.

ജയിലിലേക്കോ പൊലീസ് കസ്‍റ്റഡിയിലേക്കോ പോകാൻ തനിക്ക് ഭയമില്ല. ചെയ്യാൻ കഴിയുന്നത് അവർ ചെയ്യട്ടെയെന്നും അമൃത്പാൽ ഓഡിയോയിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അമൃത്പാൽ സിങ്ങിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു. അതേസമയം, അമൃത്പാൽ സുവർണ്ണ ക്ഷേത്രത്തിലെത്തി കീഴടങ്ങുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

സർക്കാർ നിരന്തരമായി സിഖുകാരെ വഞ്ചിക്കുകയാണ്. ഇത് നമ്മുടെ മനസിൽ വേണം. നമ്മുടെ നിരവധി സഖാക്കളെ അവർ അറസ്റ്റ് ചെയ്തു. എൻ.എസ്.എ നടപ്പിലാക്കി. സിഖ് ജനത ഒന്നിക്കണം, വൈശാഖി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന സർബാത് ഖൽസയിൽ എല്ലാ സിഖ് സംഘടനകളും പ​ങ്കെടുക്കണം -എന്നിങ്ങനെയായിരുന്നു റെക്കോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞത്.

Tags:    
News Summary - No talk on surrender: After Amritpal video, now an audio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.