തിരുവനന്തപുരം: ഒരുമാസം പിന്നിടുമ്പോഴും നോട്ട് പ്രതിസന്ധി രൂക്ഷമായി തുടരുന്നു. തിരുവനന്തപുരം നഗരം ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക സ്ഥലങ്ങളിലും ബാങ്കുകളിലും ആവശ്യത്തിന് നോട്ടുകളില്ല. ശമ്പള-പെന്‍ഷന്‍ വിതരണവും സുഗമമായിട്ടില്ല. അഞ്ച് ട്രഷറികളില്‍ വെള്ളിയാഴ്ചയും പണം കിട്ടിയില്ല.
ട്രഷറികള്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ട 76.48 കോടി രൂപയില്‍ ലഭിച്ചത് 61.53 കോടി മാത്രമാണ്. രാവിലെ പണംകിട്ടാത്ത 16 ട്രഷറികളുണ്ടായിരുന്നു. അഞ്ചെണ്ണത്തില്‍ ഒഴികെ പിന്നീട് പണമത്തെിച്ചു. കോഴിക്കോട് ജില്ലയില്‍ പകുതി പണം മാത്രമേ കിട്ടിയുള്ളൂ. പണം എത്തിക്കാത്തത് ഏറെയും പിന്നാക്ക, തോട്ടം, ആദിവാസി മേഖലകളിലുമാണ്. പീരുമേട്, അഗളി, മുരിക്കാശേരി, റാന്നി പെരുനാട്, കൊല്ലങ്കോട്, മുക്കം, പുല്‍പ്പള്ളി, നടവയല്‍, പേരാവൂര്‍ തുടങ്ങിയവക്ക് കാര്യമായി പണംകിട്ടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.