കോട്ടയം: മലയാളം യൂറോപ്പിലേക്കും വിമാനം കയറുന്നു. യൂറോപ്പും അമേരിക്കയും അടക്കമുള്ള സ്ഥലങ്ങളിലെ പ്രവാസി മലയാളികളുടെ പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ മലയാളം മിഷൻ രംഗത്ത്. ബ്രിട്ടൺ, അയർലൻഡ്, ആസ്ട്രേലിയ, ജർമനി, ന്യൂസിലൻഡ്, അമേരിക്ക എന്നിവിടങ്ങളിലാണ് മലയാളം ക്ലാസുകൾ ആരംഭിക്കുന്നത്. ഇതിൽ ബ്രിട്ടൺ, ആസ്ട്രേലിയ, അമേരിക്ക, അയർലൻഡ്, ജർമനി എന്നിവടങ്ങളിൽ പഠനത്തിനു തുടക്കമായിട്ടുണ്ട്.
വിദേശത്ത് ജനിച്ചു വളരുന്ന മക്കൾ മലയാളം സംസാരിക്കുകയും എഴുതുകയും വേണമെന്ന രക്ഷിതാക്കളുെട ആഗ്രഹത്തിലാണ് ‘തറ’യും ‘പറ’യും വിദേശങ്ങളിലെത്തുന്നത്. ബ്രിട്ടണിൽ ആറിടങ്ങളിൽ ആരംഭിച്ച മലയാളം ക്ലാസുകളുടെ ഒൗദ്യോഗിക ഉദ്ഘാടനം ഇൗ മാസം 22ന് ലണ്ടനിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ഗൾഫ് രാജ്യങ്ങളിൽ മലയാളം മിഷൻ ഇപ്പോൾ ക്ലാസുകൾ നടത്തുന്നുണ്ട്. ഇതും വിപുലമാക്കും. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ നാലു കോഴ്സാണ് മിഷൻ നടത്തുന്നത്. കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സും സൂര്യകാന്തി ഡിപ്ലോമ കോഴ്സും മറ്റുള്ളവ ഹയർ ഡിപ്ലോമ കോഴ്സുകളുമാണ്. നാലു കോഴ്സും പൂർത്തിയാക്കാൻ 10 വർഷമെടുക്കും.
മലയാളി കൂട്ടായ്മകളും സംഘടനകളും താൽപര്യം അറിയിച്ച രാജ്യങ്ങളിലേക്കാണ് മലയാളത്തെ എത്തിക്കുന്നത്. അതത് രാജ്യങ്ങളിലുള്ളവരെയാകും അധ്യാപകരായി തെരഞ്ഞെടുക്കുക. സേവനസന്നദ്ധരായവർക്ക് മലയാളം മിഷെൻറ അധ്യാപക പാനൽ പരിശീലനം നൽകും. നാട്ടിൽ അവധിക്കു വരുേമ്പാഴോ നേരിട്ട് ചെന്നോ ആണിത്. ക്ലാസുകൾ വ്യാപകമായതോടെ വിഡിയോ കോൺഫറൻസിലൂടെ പരിശീലനം നൽകാൻ ഡി.ഡിറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അവധിദിനങ്ങളിലാണ് ക്ലാസുകൾ. 20പേർ ഒരു ക്ലാസിൽ വേണമെന്നാണ് നിബന്ധനയെങ്കിലും വിദേശങ്ങളിൽ 10 പേരെങ്കിലുമുണ്ടെങ്കിൽ അനുമതി നൽകും. മലയാളി സംഘടനകളുടെ ഓഫിസുകളും ആരാധനാലയങ്ങളുമെല്ലാം ക്ലാസുകൾക്കായി തെരഞ്ഞെടുക്കുന്നുണ്ട്. 1500 കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. രാജ്യത്തിനകത്ത് ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളതു ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ്. വിദേശത്ത് ഒമാനിലും ബഹ്റൈനിലും. ക്ലാസുകൾ നടക്കുന്ന കേന്ദ്രങ്ങളിൽതന്നെയാണു പരീക്ഷ. മലയാളം മിഷൻ തയാറാക്കുന്ന ചോദ്യപേപ്പറുകൾ അധ്യാപകർക്ക് കൈമാറും. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷെൻറ കാഴ്ചപ്പാടെന്ന് മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.