കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ അവതരിപ്പിക്കപ്പെടുന്ന മാനിഫെസ്റ്റോകളിൽ വികസനത്തിന്‍റെ മറവിൽ പൈതൃകവും പരിസ്ഥിതിയും തകരുന്ന നിലപാടുകളാണുള്ളതെന്ന് എഴുത്തുകാരനും സാഹിത്യകാരനുമായ എൻ.എസ് മാധവൻ. കേരള വികസനത്തിന് നൂതനവും ബൃഹത്തുമായ പല പദ്ധതികളും മാനിഫെസ്റ്റോകളിലുണ്ടാകും. എന്നാൽ ചില സ്മാരകങ്ങൾ നിർമ്മിക്കുക എന്നതിൽ കൂടുതലായൊന്നും പൈതൃകത്തെക്കുറിച്ചു മാനിഫെസ്റ്റോകളിൽ പറയാറില്ല. അതിന് കാരണം, രാഷ്ട്രീയ പാർട്ടികളുടെ മുൻഗണനാക്രമത്തിൽ അവ ഉൾപ്പെടാത്തതാണ്. രാഷ്ട്രീയ പാർട്ടികൾ പരിസ്ഥിതിയെ മന:പൂർവം ഒഴിവാക്കുന്നതിന് കാരണം വിവാദങ്ങൾ സൃഷ്ടിച്ചേക്കുമെന്ന ഭയമായിരിക്കുമെന്നും അദ്ദേഹം ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച നിയമച്ചട്ടക്കൂട് നമുക്കുണ്ടായിട്ടും, തെരഞ്ഞെടുപ്പ് ഫലത്തെബാധിക്കുമെന്നത് കൊണ്ടാണ് പശ്ചിമഘട്ടം, പരിസ്ഥിതിലോല പ്രദേശങ്ങൾ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് എന്നിവയെക്കുറിച്ച് സംസാരിക്കാൻ പാർട്ടികൾ വിമുഖരാകുന്നത്. ഇത് രണ്ടർത്ഥത്തിൽ ഇടുങ്ങിയ ചിന്താഗതിയാണ്. ആദ്യത്തേത് പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ അതുവിനാശത്തിലേക്ക് വഴിവെയ്ക്കും. രണ്ടാമത്തേത് ജനങ്ങൾക്കിടയിൽ പരിസ്ഥിതി രാഷ്ട്രീയത്തിനും സീകാര്യത കൂടിക്കൊണ്ടിരിക്കുന്നു- പ്രത്യേകിച്ചു നവവോട്ടർമാരുടെ ഇടയിൽ. പല യൂേുറാപ്യൻ രാജ്യങ്ങളിലും പരിസ്ഥിതി പാർട്ടികൾ പ്രബലമാണ്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും 'ഗ്രീൻ' രാഷ്ട്രിയ പറയേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
പൈതൃകെത്ത തകർക്കുന്ന പല ദു:ഖകരമായ സംഗതികൾ നമ്മുടെ ചുറ്റുപാടും നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആവിക്കപ്പലുകളുടെ കാലത്തു കൽക്കരി സൂക്ഷിച്ചിരുന്ന നാല് നുറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് പറയുന്ന ഫോർട്ട് കൊച്ചിയിലെ കരിപ്പുര എന്ന കെട്ടിടം ഈയിടെയാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി തകർക്കപ്പെട്ടത്. പ്രതിമയെപ്പോലെ തന്നെ അതിനു ചുറ്റുമുള്ള ലാൻഡ്സ്േകപ്പും പ്രധാനമാണെന്നത് മറന്ന് തിരുവനന്തപുരത്ത് കാനായി കുഞ്ഞിരാമന്‍റെ മത്സ്യകന്യക എന്ന ശിൽപത്തിനു ചുറ്റും ഹെലിക്കോപ്പ്റ്റർ സ്ഥാപിച്ച് ആ ചുറ്റുപാടിനെ വികൃതമാക്കി. ഇതിനൊക്കെ കാരണം വികസിക്കുന്ന നഗരങ്ങളെ സംബന്ധിച്ച് കൃത്യമായ പൈതൃക നയം നമ്മുക്കില്ലാത്തത് കൊണ്ടാണ് എന്നും അദ്ദേഹം എഴുതുന്നു. വികസനത്തെ സൗന്ദര്യവും ചരിത്രവുമായി കൂട്ടിയിണക്കുന്ന പൈതൃകനയം രാഷ്ട്രീയ പാർട്ടികൾ ഇത്തവണ വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.