തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിന് പരിഹാരം കാണാൻ സർക്കാറിന് ഇടതുമുന്നണി യോഗം നിർദേശം നൽകി. ഇതിനായി ജൂൈല 20ന് യോഗം വിളിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു. റേഷൻ കാർഡിലെ അപാകത പരിഹരിക്കാനും സർക്കാറിനോട് യോഗം നിർദേശിച്ചു.
നഴ്സുമാരുടെ ആവശ്യം തെറ്റെന്ന് അഭിപ്രായമില്ലെന്ന് കൺവീനർ വൈക്കം വിശ്വൻ പിന്നീട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ ഇക്കാര്യത്തിൽ പിടിവാശി കാണിച്ചിട്ടില്ല. സമരത്തിനുവേണ്ടി സമരം എന്ന നിലപാട് ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കണം. റേഷൻ കാർഡിലെ മുൻഗണന ലിസ്റ്റിൽ അർഹരായ ചിലർ ഉൾപ്പെടാതിരിക്കുകയും അനർഹർ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ശാസ്ത്രീയമായി പരിശോധിച്ച് തിരുത്തൽ വരുത്തണം.
ജെ.ഡി.യു മുന്നണി വിട്ടുവരുേമ്പാൾ എൽ.ഡി.എഫിൽ ഉൾെപ്പടുത്തണമോ എന്ന കാര്യത്തിൽ ചർച്ചയും തീരുമാനവുമുണ്ടാകുമെന്നും അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചു.
നടൻ ദീലിപിെൻറ അറസ്റ്റ് സർക്കാറിെൻറ പ്രതിച്ഛായ വർധിപ്പിച്ചു. സിനിമാ പ്രവർത്തകർ എല്ലാം കൊള്ളരുതാത്തവരും ആഭാസന്മാരുമാണെന്ന അഭിപ്രായമില്ല. സി.പി.എം എം.എൽ.എ മുകേഷിെൻറ മൊഴിയെടുത്തത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അവരുടെ സംഘടനയിലെ അഭിപ്രായപ്രകടനത്തിന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവെന്നും അതോെട പ്രശ്നം തീർന്നുവെന്നും കൺവീനർ പറഞ്ഞു.
പൾസർ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് മൊഴിയെടുക്കലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കേസിെൻറ ആവശ്യത്തിന് താൽപര്യമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുമെന്നും അതിന് മൂക്കുകയറിടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.