കണ്ണൂർ: കണ്ണൂർ ജില്ലയിൽ നഴ്സിങ്ങ് വിദ്യാർഥികൾ നടത്തിയ സമരം അവസാനിപ്പിച്ചു. സമരം നടത്തുന്ന നഴ്സുമാർക്കു പകരം നഴ്സിങ് വിദ്യാർഥികളെ ജോലിക്കു പ്രവേശിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെയായിരുന്നു വിദ്യാർഥികളുടെ സമരം. വിദ്യാർഥികളെ ജോലിക്കു നിയോഗിക്കുന്ന കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
സമരത്തിെൻറ പേരിൽ വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ വിദ്യാർഥികൾ ക്ലാസിൽ കയറും. കലക്ടറും സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം.
തിങ്കളാഴ്ച മുതലാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്. പരിയാരം മെഡിക്കൽ കോളജിലായിരുന്നു സമരത്തിെൻറ തുടക്കം. നഴ്സുമാരുടെ സമരത്തിെൻറ ഭാഗമായി ആശുപത്രികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ നികത്തുന്നതിന് എന്ന പേരിലാണ് വിദ്യാർഥികളോട് ജോലിക്ക് കയറാൻ കലക്ടർ ഉത്തരവിട്ടത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.