റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത്​ ഏഴുലക്ഷം തട്ടി; വിദ്യാർഥി അറസ്റ്റിൽ

റാന്നി: റഷ്യയിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം നൽകി റാന്നി സ്വദേശിനിയിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ. റഷ്യയിൽ എം.ബി.ബി.എസിന്​ പഠിക്കുന്ന തിരുവനന്തപുരം നേമം എസ്.വി സദനം വീട്ടിൽ എസ്​.വി. അനുവിനെയാണ്​​ റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.

റഷ്യയിൽ എത്തിയ​ വിദ്യാർഥിനി പഠനം ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പെൺകുട്ടി തിരിച്ച് നാട്ടിലെത്തി റാന്നി പൊലീസിൽ പരാതി നൽകി. റഷ്യയിലായിരുന്ന അനുവിന്​ വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒരുവർഷം വിദേശത്ത് താമസിച്ചിരുന്ന ഇയാൾ നാട്ടിലെത്താൻ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടഞ്ഞ്​ ജില്ല പൊലീസ്​ മേധാവിയെ അറിയിച്ചു.

തുടർന്ന്​ റാന്നി എസ്​.ഐ സന്തോഷ് കുമാർ, സി.പി.ഒ ഷിന്‍റോ എന്നിവർ ചെന്നൈയിലെത്തി അറസ്റ്റ്​ രേഖ​പ്പെടുത്തി. ഇയാളെ റാന്നിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി ഇൻസ്പെക്ടർ സുരേഷ്​, എസ്.ഐമാരായ ഹരികുമാർ, സലാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.



Tags:    
News Summary - Offered a medical seat in Russia and cheated 7 lakhs; The student was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.