ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മുന്നണിരാഷ്ട്രീയം കലർന്നതോടെ കേന്ദ്രസഹായം തേടി കേരളത്തിൽനിന്നുള്ള ഇടത്, വലത് എം.പിമാർ പ്രത്യേകം പ്രധാനമന്ത്രിയെ കണ്ടു. രണ്ട് മുന്നണികളോടും അകന്ന് നിൽക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗമാവെട്ട ലോക്സഭയിൽ വിഷയം ഉന്നയിച്ച് രാഷ്ട്രീയധർമം നിറവേറ്റി.ദുരന്തത്തിൽ കേരളത്തിന് അടിയന്തരസഹായം നൽകണമെന്ന് അഭ്യർഥിച്ച് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ.കുര്യെൻറ നേതൃത്വത്തിൽ യു.ഡി.എഫ് എം.പിമാരാണ് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. പിന്നാലെ പി. കരുണാകരെൻറ നേതൃത്വത്തിൽ ഇടത് എം.പിമാരും പ്രധാനമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചു.
ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നിവയായിരുന്നു യു.ഡി.എഫ് എം.പിമാരുടെ ആവശ്യം. കേരളസർക്കാർ തയാറാക്കിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നഷ്ടപരിഹാരതുക അനുവദിക്കണമെന്നാവശ്യപ്പെട്ട എം.പിമാർ, ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശാനുള്ള സാധ്യതകളെ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകാത്തത് കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളിൽ കാര്യമായ പിഴവ് സംഭവിച്ചതുകൊണ്ടാണെന്ന് പരാതിപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദവും കാര്യക്ഷമവുമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാനസർക്കാറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അനുകൂലനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി കോൺഗ്രസ് പാർലമെൻററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. കൊടിക്കുന്നിൽ സുരേഷിന് പുറമെ കെ.സി. വേണുഗോപാൽ, പ്രഫ.കെ.വി തോമസ്, ഡോ. ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ.കെ. േപ്രമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, ആേൻറാ ആൻറണി, പി.വി. അബ്ദുൽ വഹാബ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിന് 7340 കോടി രൂപയുടെ കേന്ദ്രപാക്കേജ് അനുവദിക്കണമെന്ന സംസ്ഥാനസർക്കാറിെൻറ ആവശ്യമാണ് ഇടത് എം.പിമാർ പ്രധാനമന്ത്രിക്ക് നൽകിയത്. ദേശീയദുരന്തമായി ഓഖി ചുഴലിക്കാറ്റിെൻറ കെടുതികളെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട അവർ തീരദേശവാസികൾക്കായുള്ള നിർദിഷ്ട പുനരധിവാസപാക്കേജിെൻറ വിശദമായ പദ്ധതിരേഖ അടക്കം നൽകി. പി.കെ. ശ്രീമതി, സി.പി. നാരായണൻ, സി.എൻ. ജയദേവൻ, എം.ബി. രാജേഷ്, പി.കെ. ബിജു, കെ.കെ. രാഗേഷ്, കെ. സോമപ്രസാദ്, എ. സമ്പത്ത്, ഇന്നെസൻറ്, ജോയിസ് ജോർജ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
മത്സ്യത്തൊഴിലാളിമേഖലക്ക് കനത്ത ആഘാതം സൃഷ്ടിച്ച ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇവരുടെ പുനരുദ്ധാരണത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി പാര്‍ലമെൻറില്‍ ധനാഭ്യർഥനചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ആവശ്യപ്പെട്ടു.
നേരേത്ത, ഒന്നിച്ച് പോകാമെന്ന് യു.ഡി.എഫ് എം.പിമാരെ അറിയിച്ചിരുെന്നങ്കിലും അവർ നേരേത്ത പ്രത്യേകമായി പോകുകയാണുണ്ടായതെന്ന് സോമപ്രസാദ് എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ പ്രവർത്തനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുള്ളതിനാലാണ് യു.ഡി.എഫ് എം.പിമാർ പ്രത്യേകം പ്രധാനമന്ത്രിയെ കണ്ടതെന്ന് കൊടിക്കുന്നിൽ സുരേഷും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.