തിരുവനന്തപുരം: ഇന്ദിരഗാന്ധി കേരളത്തോട് അങ്ങേയറ്റം താൽപര്യം കാണിച്ച നേതാവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇന്ദിരഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭക്ഷ്യപ്രക്ഷോഭം ശക്തമായപ്പോൾ നമുക്ക് ആവശ്യമായ ധാന്യം നൽകുന്ന ഉത്തരവാദിത്തം ഏറ്റെടുത്തത് ഇന്ദിരഗാന്ധിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ജീവിതത്തിലുടനീളം വളരെയേറെ പ്രതിസന്ധി നേരിെട്ടങ്കിലും രാഷ്ട്രീയ ദൗത്യങ്ങൾ നിറവേറ്റുന്നതിൽ അവർ വീഴ്ചവരുത്തിയില്ല. 1977ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കോൺഗ്രസിൻെറ കഥകഴിെഞ്ഞന്നാണ് പലരും പ്രഖ്യാപിച്ചത്. എന്നാൽ, മൂന്ന് വർഷത്തിനുള്ളിൽ തോറ്റതിനേക്കാൾ ശക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചുവന്നു. രാജ്യത്തിന് ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത ഭരണാധികാരിയാണ് ഇന്ദിരയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.