കോട്ടയം: കാണികളിൽ ചിരിയോളങ്ങൾ പടർത്തി ഒരേ തോണിയിലേക്കോയെന്ന സന്ദേശം നൽകുകയായിരുന്നു വെള്ളിയാഴ്ച കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയും കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയും. മാണി യു.ഡി.എഫ് വിട്ടശേഷം പരസ്പരം ‘അകലം’ കാട്ടിയിരുന്ന ഇരുനേതാക്കളും കോട്ടയത്ത് നടന്ന മീനച്ചിലാർ സംരക്ഷണ ശിൽപശാലയിലാണ് കമൻറുകളുമായി സദസ്സിനെ ചിരിയിലാഴ്ത്തിയത്. ഇത് അണികൾക്കിടയിൽ കേരള കോൺഗ്രസിെൻറ മുന്നണി പ്രവേശനചർച്ചകൾക്കും തുടക്കമിട്ടു.
കോട്ടയം ഡി.സി ബുക്ക്സ് ഒാഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടകനും കെ.എം. മാണി മുഖ്യപ്രഭാഷകനുമായിരുന്നു. ചടങ്ങിൽ സംസാരിക്കുന്നതിനിടെ, കിടങ്ങൂരിൽ ആരംഭിക്കുന്ന വള്ളംകളിയുടെ കൺവീനർമാരായി ഉമ്മൻ ചാണ്ടിെയയും കെ.എം. മാണിെയയുമാണ് നിശ്ചയിക്കുന്നെതന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ഇതിനിടെ, ൈമക്ക് പിടിച്ചുവാങ്ങിയ കെ.എം. മാണി ഉമ്മൻ ചാണ്ടിയും താനുമൊക്കെ മികച്ച വള്ളംകളിക്കാരാണെന്ന് പറഞ്ഞു. ഇത് കൂട്ടച്ചിരിക്കിടയാക്കി.
യോഗശേഷം ഇരുവരും ഒരുമിച്ച് മുന്നോട്ടുപോകുന്നതിനിടെ വള്ളംകളി വീണ്ടും വിഷയമായി. ‘ഞാൻ നേരേത്ത നന്നായി തുഴയുമായിരുന്നു’ -കെ.എം. മാണി പറഞ്ഞു. ഇത് േകട്ടതോടെ ഒരു വള്ളത്തിൽ നമ്മുക്ക് ഒരുമിച്ച് പോകാമെന്നായി ഉമ്മൻ ചാണ്ടി. അധികം ൈവകിയില്ല, കാറ്റ് എേങ്ങാട്ടാണെന്ന് നോക്കെട്ടന്ന് കെ.എം. മാണിയുടെ കമൻറ്.
ഇതോെട പിന്നിൽനിന്ന് തിരുവഞ്ചൂർ വക കമൻറ് ഉയർന്നു- ‘നേരേത്ത നല്ലൊരു കാറ്റ് വന്നുപോയേല്ലാ’. ഇതോടെ വീണ്ടും കൂട്ടച്ചിരി. ഇരുവരുെടയും ചിരിനിമിഷങ്ങൾ മുന്നണി പ്രവേശനഅഭ്യൂഹങ്ങളും സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.