ഓണക്കിറ്റ് വിതരണത്തിൽ വീണ്ടും സെർവർ തകരാർ



തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച കിറ്റിന്‍റെയും റേഷന്‍റെയും വിതരണം െസർവർ തകരാർ മൂലം പലയിടത്തും മൂന്നാം ദിനവും മുടങ്ങി. പലതവണ ശ്രമിക്കുമ്പോഴാണ് ഒ.ടി.പി വരുന്നത്.

ഒരാൾക്ക് റേഷൻ കൊടുക്കാൻ 10 മുതൽ 15 മിനിറ്റ് വരെ സമയമെടുക്കുന്നതായും രാവിലെ 11 മുതൽ 12വെരയും വൈകുന്നേരം അഞ്ച് മുതൽ ഏഴുവെരയും െസർവർ നിശ്ചലാവസ്ഥയിലാണെന്നും റേഷൻ വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തും. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. വ്യാഴാഴ്ച 14.5 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേദിവസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റുദിവസങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കും.

ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മുൻഗണനാവിഭാഗമായ പിങ്ക് കാർഡുകാരുടെ കിറ്റ് വിതരണം ആരംഭിച്ചതും മാസാവസാനമായതിനാൽ മറ്റ് കാർഡുകാർ റേഷൻ വാങ്ങാൻ വരുന്നതും മൂലം തിരക്ക് വർധിച്ചിട്ടുണ്ടെന്നും ഓൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ പറഞ്ഞു.

ഓണക്കിറ്റും സ്പെഷൽ റേഷനും സെപ്റ്റംബർ മാസാവസാനം വരെ ദീർഘിപ്പിച്ച് തിരക്ക് ഒഴിവാക്കണം.

െസർവർ ലോഡ് കുറക്കുന്നതിന് ഏഴ് ജില്ലകളിൽ രാവിെലയും ഏഴ് ജില്ലകളിൽ വൈകീട്ടും റേഷൻ നൽകിയിരുന്ന രീതി പുനരാരംഭിക്കാനും െസർവർ ശേഷി വർധിപ്പിക്കാനും നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Onam Kit distribution; Server crash again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.