കൊച്ചി: ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റ് തയാറായി. റേഷൻ കടകളിലൂടെ വ്യാഴാഴ്ച വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സി.എം.ഡി (ഇന്‍ ചാര്‍ജ്) അലി അസ്ഗാര്‍ പാഷ അറിയിച്ചു.
500 രൂപയോളം വിലവരുന്ന 12 ഇനങ്ങളാണ് കിറ്റിലുളളത്.
പഞ്ചസാര (ഒരു കിലോ), ചെറുപയര്‍/ വന്‍പയര്‍ (500ഗ്രാം), ശര്‍ക്കര (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), സാമ്പാര്‍പൊടി (100 ഗ്രാം), വെളിച്ചെണ്ണ (500 മി.ലി), പപ്പടം (ഒരു പാക്കറ്റ്-12 എണ്ണം), സേമിയ/പാലട ( ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (ഒരു കിലോ), സഞ്ചി (ഒന്ന്) എന്നിവ അടങ്ങിയതാണ് കിറ്റ്.
88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് നല്‍കുക. എ.ഐ.വൈ വിഭാഗക്കാര്‍ക്ക് 13,14 ,16 തീയതികളിലും മുന്‍ഗണന വിഭാഗക്കാര്‍ക്ക് 19, 20, 21, 22 തീയതികളിലും നല്‍കും.
ശേഷിക്കുന്ന നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് മുമ്പുതന്നെ നല്‍കും. സംസ്ഥാനത്തെ 1500 പാക്കിങ് കേന്ദ്രങ്ങളിലാണ് കിറ്റുകളൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.