പൊന്നോണം നല്ലോണം, വീട്ടിലിരുന്നോണം

ഓണം വന്നു, കോവിഡാണെങ്കിൽ പോയതുമില്ല. പെരുന്നാളും വിഷുവും ആഘോഷിച്ചതുപോലെ വീട്ടിനകത്തിരുന്ന് ഓണവും ആഘോഷിക്കണം. സുരക്ഷിതമായി ഓണം ആഘോഷിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാം. ആഘോഷത്തിലും സാനി​​െറ്റെസറും മാസ്കും സാമൂഹിക അകലവും മറക്കരുത്.

പൂക്കളം

ഓണത്തിന് പൂ വാങ്ങുന്നതാണ്​ മാറിയ ശീലം. പുറത്തുനിന്ന് ഇത്തവണ പൂ​ വാ​ങ്ങണ്ട. വീട്ടിലെയും തൊടിയിലെയും പൂക്കൾ ഉപയോഗിക്കണം. തൊടിയിലും ചുറ്റിലും ആവശ്യത്തിലേറെ പൂക്കളുണ്ട്. ചെറിയ ഒരു കിറ്റ് എടുത്ത് ഇറങ്ങിയാൽ ആവശ്യത്തിന് തുമ്പയും മുക്കുറ്റിയും ചെത്തിയുമെല്ലാം കിട്ടും. ഇക്കുറി പൂർണമായും നാടനാക​െട്ട പൂക്കളം.

ഓണക്കോടിയെടുേക്കണ്ടേ​?

ഓണക്കോടി വാങ്ങാൻ പോകുന്നുെണ്ടങ്കിൽ രണ്ടു ദിവസം നേരത്തേയാകാം. ഉത്രാടത്തിനും മറ്റും നല്ല തിരക്കാകും കടകളിൽ. ദൂരയാത്ര കുറക്കുന്നതാണ്​ നല്ലത്​. വാങ്ങാൻ മുതിർന്നവർതന്നെ പോവുക. കുഞ്ഞുങ്ങളെയും പ്രായമായവരെയും കൂ​േട്ടണ്ട. ഏതെല്ലാം കടകളിൽ എപ്പോൾ, എന്ന് പോയെന്ന് കുറിച്ചുവെക്കണം. മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധം​. കൈയുറകളും ധരിക്കുക. കണ്ടെയ്ൻമെൻറ് സോണാണെങ്കിൽ ഒാണക്കോടി ഓണം കഴിഞ്ഞാകാം.

ഓണസദ്യയും ഒരുക്കണം

പായസവും പപ്പടവും സദ്യയുമില്ലാതെ എന്ത് ഒാണം. ഉത്രാടപ്പാച്ചിൽ വരെ പുറത്തിറങ്ങാൻ കാത്തുനിൽ​േക്കണ്ട. വീട്ടിലെ മുതിർന്ന ഒരാൾ പുറത്തുപോയി പച്ചക്കറികളും പായസക്കൂട്ടും മറ്റ്​ ആവശ്യമുള്ളതെല്ലാം വാങ്ങട്ടെ. വാങ്ങേണ്ടവയെല്ലാം ഒരു കുറിപ്പാക്കി കൊണ്ടുപോകുന്നതാകും ഉചിതം. ഒറ്റ േഷാപ്പിങ്ങിൽ ഒതുക്കാം.

വാങ്ങുന്നവയിൽ പ്ലാസ്​റ്റിക്​ കവറിൽ പൊതിഞ്ഞ സാധനങ്ങൾ, കവർ സോപ്പിട്ട് കഴുകിയശേഷം എടുക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളാണെങ്കിൽ ഉപ്പുവെള്ളത്തിലോ വിനാഗിരിയിലോ കഴുകിയെടുക്കാൻ സാധിക്കുന്നവ അങ്ങനെയും അല്ലാത്തവ സാധാരണപോലെ കഴുകിയെടുക്കാനും ശ്രദ്ധിക്കുക. പുറത്തുനിന്ന് വാങ്ങിവരുന്ന സാധനങ്ങൾ അണുമുക്തമാക്കാൻ ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധപോലും വലിയ അപകടം ക്ഷണിച്ചുവരുത്തും.

ഓണപ്പരിപാടികൾക്ക് നോ... നോ...

ഓണം നമുക്ക്​ ഉത്സവമാണ്. എന്നാൽ, ഈ ഓണത്തി​െൻറ പ്രത്യേകത അറിയാമല്ലൊ. ഒത്തുചേരലുകൾ കൂടുതൽ അപകടം വരുത്തും. ബന്ധുവീടുകൾ സന്ദർശിക്കുന്നതും മറ്റും പരമാവധി ഒഴിവാക്കാം. പൊതു പരിപാടികൾ സർക്കാർതന്നെ വിലക്കിയിട്ടുണ്ട്​. അതിനാൽ ഈ ഓണം വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.