600 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു

കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 600 ഗ്രാം മെത്താംഫിറ്റമിനുമായി താമരശ്ശേരി സ്വദേശി പിടിയിലായ കേസിൽ ഒരാളെ കൂടി എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശിയായ പൂളക്കാമണ്ണിൽ ദിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 21ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് താമരശ്ശേരി സ്വദേശി നടമുറിക്കൽ ജാഫറിനെ അറസ്റ്റ് ചെയ്തത്. ജാഫറിൽ നിന്നും മയക്കുമരുന്ന് വാങ്ങി വിൽപന നടത്തിയതിനാണ് ദിനേഷിനെ അറസ്റ്റ് ചെയ്തത്.

കേസിൽ നേരത്തെ അറസ്റ്റിലായ ജാഫർ ഡൽഹിയിൽ നിന്നുമാണ് സ്ഥിരമായി മെത്താംഫിറ്റമിൻ കൊണ്ട് വന്നിരുന്നത്. ഡൽഹിയിൽ നിന്നും 600 ഗ്രാം മെത്താംഫിറ്റമിനുമായി രാജധാനി എക്സ്പ്രസ്സിൽ കണ്ണൂരിൽ വന്ന് ഇറങ്ങിയപ്പോഴാണ് എക്സൈസ് സംഘവും ആർ.പി.എഫും ചേർന്ന് ജാഫറിനെ അറസ്റ്റ് ചെയ്തത്. വിമാനത്തിലായിരുന്നു ജാഫറിന്റെ സ്ഥിരം ഡൽഹി യാത്രകൾ. ജാഫർ ഒരു മാസം മൂന്നു ഡൽഹി യാത്രകൾ വരെ നടത്തിയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തോളമായി ജാഫറിൽ നിന്നും മെത്താംഫിറ്റമിൻ വാങ്ങി വിൽപന നടത്തി വരികയായിരുന്ന ദിനേഷ് താമരശ്ശേരി കൂടത്തായി വിന്നേഴ്സ് മുക്കിൽ ഹോട്ടൽ നടത്തുകയാണ്.

Tags:    
News Summary - One more person was arrested in the case of possession of 600 grams of methamphetamine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.