വീടിന് സമീപത്തെ ഇടയാറിൽ വീണ് കുഞ്ഞ് മരിച്ചു

വൈക്കം: വീടിന് സമീപത്തെ ഇടയാറിൽ വീണ് കുഞ്ഞ് മുങ്ങി മരിച്ചു. വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ്-അമൃത ദമ്പതികളുടെ മകൻ ആരുഷ് (ഒന്നേ മൂക്കാൽ വയസ്) ആണ് മരിച്ചത്.

വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് വീടിനോടു ചേർന്നുള്ള ഇടയാറിൽ കാൽ വഴുതി വീണതാണെന്ന് കരുതുന്നു. കുഞ്ഞിനെ കാണാതിനെ തുടർന്ന് തിരഞ്ഞു നടന്ന ബന്ധുക്കളും നാട്ടുകാരും രാവിലെ 9.45ഓടെ ഇടയാറിൽ വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.