അമ്പലപ്പുഴ: അതുല്യക്ക് തുടർന്ന് പഠിക്കണമെങ്കിൽ മറ്റുള്ളവർ കനിയണം. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കരിമ്പാവളവ് കൂനായുടെ ചിറയിൽ മോനിച്ചൻ-റെജിമോൾ ദമ്പതികളുടെ മകൾ അതുല്യ മോനിച്ചനാണ് ഓൺലൈൻ പഠനം നടത്താൻ കനിവിനായി കാത്തിരിക്കുന്നത്. പുന്നപ്ര അറവുകാട് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അതുല്യ.
വീട്ടിൽ ടി.വിയോ ഇൻറർനെറ്റ് സംവിധാനമുള്ള മൊബൈൽ ഫോണോ ഇല്ല. ഓൺലൈൻ പഠനം ആരംഭിച്ചതറിഞ്ഞ് പല വീടുകളിൽ പോയെങ്കിലും ക്ലാസുകൾ നടക്കുന്ന ചാനൽ ലഭ്യമല്ലാത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നു. പട്ടികജാതിയിൽപെട്ട കർഷക തൊഴിലാളികളായ മാതാപിതാക്കൾക്ക് ടിവിയോ മൊബൈലോ വാങ്ങാനുള്ള സാഹചര്യമില്ല.
കഴിഞ്ഞ പ്രളയത്തിലാണ് ടി.വി നഷ്ടപ്പെട്ടത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുെവക്കാൻ നാലു ലക്ഷം രൂപ ലഭിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാനായില്ല. അടച്ചുറപ്പില്ലാത്ത വീട്ടിൽ നല്ലൊരു ശുചിമുറി പോലുമില്ല. അതുല്യയുടെ സഹോദരൻ ആദിത്യൻ അറവുകാട് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
പഴയ സ്പോർട്സ് താരമായിരുന്നു അമ്മ റെജിമോൾ. യു.പി വിഭാഗത്തിൽ 100, 200 മീറ്റർ ഓട്ടത്തിലും ഷോട്ട്പുട്ടിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. തുടർന്ന് തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലാണ് പഠിച്ചത്. പിതാവിെൻറ മരണത്തോടെ വിദ്യാഭ്യാസം നിർത്തി. കുടുംബത്തിെൻറ പട്ടിണി മാറ്റാൻ പിന്നീട് അമ്മയോടൊപ്പം കാർഷിക മേഖലയിൽ പണിയെടുക്കേണ്ടിവന്നു. തന്നോടൊപ്പം സ്പോർട്സ് സ്കൂളിൽ പഠിച്ച പലർക്കും സർക്കാർ ജോലി കിട്ടി. തന്നെ പഠിപ്പിക്കാൻ ആരും ഇല്ലാതിരുന്നതാണ് എല്ലാം നഷ്ടപ്പെടാൻ കാരണം. അത് മക്കൾക്കും ഉണ്ടാകുമോ എന്ന ആശങ്കയാണ് റെജിമോൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.