പത്തിരിപ്പാല: ഓൺലൈൻ കമ്പനിയുടെ പേരിൽ നറുക്കെടുപ്പിൽ ലക്ഷങ്ങൾ ലഭിച്ചതായി അറിയിപ്പ് നൽകി പണം തട്ടാൻ ശ്രമം. ഗുണഭോക്താക്കൾ നടത്തിയ നറുക്കെടുപ്പിൽ 14.8 ലക്ഷം രൂപ ലഭിച്ചതായി മംഗലം പൂത്താർതൊടി നിഷാദിനാണ് കഴിഞ്ഞ ദിവസം തപാലിൽ അറിയിപ്പ് ലഭിച്ചത്. സർവിസ് ചാർജിനത്തിൽ സമ്മാനം ലഭിച്ച തുകയുടെ ഒരുശതമാനം സംഖ്യയായ 14,800 രൂപ ആദ്യം അടച്ചാൽ മുഴുവൻ സംഖ്യയും ലഭിക്കുമെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്.
പശ്ചിമബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോപ് ക്ലൂസ് ഓൺലൈൻ കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. കൂപ്പൺ ചുരണ്ടി നോക്കി സമ്മാനം ഉറപ്പാക്കിയാൽ തിരിച്ചറിയൽ രേഖ, പാൻ കാർഡ്, ബാങ്ക് വിശദാംശങ്ങളും ചോദിക്കുന്നുണ്ട്. രേഖകൾ കൈമാറി കഴിഞ്ഞപ്പോൾ സർവിസ് ചാർജ് അടക്കണമെന്നാവശ്യപ്പെട്ട് ഫോണിൽ വിളിക്കുകയായിരുന്നു. സർവിസ് ചാർജ് അടച്ചാൽ തുക മുഴുവൻ അക്കൗണ്ടിൽ നിക്ഷേപിക്കുമത്രേ. തട്ടിപ്പാെണന്ന് സംശയം തോന്നിയതോടെ നിഷാദ് തുക കൈമാറിയില്ല ഇതാടെ തട്ടിപ്പിൽനിന്ന് യുവാവ് രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.