അറസ്റ്റിലായ ബൈജു

വർഗീയവിദ്വേഷം പടർത്തി വിഡിയോ; ചാണക്യ ന്യൂസ് റിപ്പോർട്ടർ അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ർ​ഗീ​യ​വി​ദ്വേ​ഷം പ​ട​ർ​ത്തി​യും സ​മു​ദാ​യി​ക​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ലും യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തി​യ കൊ​ച്ചി ചാ​ണ​ക്യ ന്യൂ​സ് റി​പ്പോ​ർ​ട്ട​റെ അ​റ​സ്റ്റ് ചെ​യ്തു.

യൂ​ട്യൂ​ബ​ർ കൂ​ടി​യാ​യ പൂ​ക്കോ​ട്ടും​പാ​ടം അ​ഞ്ചാം​മൈ​ൽ സ്വ​ദേ​ശി വേ​നാ​നി​ക്കോ​ട് വീ​ട്ടി​ൽ ബൈ​ജു​വി​നെ​യാ​ണ് (44) പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള ആ​ര്യാ​സ് ഹോ​ട്ട​ലി​നും ഉ​ട​മ അ​ബ്ദു​റ​ഹ്മാ​നു​മെ​തി​രെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ന​ട​പ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ അ​ബ്ദു​റ​ഹ്മാ​ൻ ‘ആ​ര്യാ​സ്’ എ​ന്ന പേ​രി​ൽ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തും ഹോ​ട്ട​ൽ മാ​നേ​ജ​റു​ടെ മേ​ശ​പ്പു​റ​ത്ത് ഗ​ണ​പ​തി​വി​ഗ്ര​ഹ​ത്തി​ന് സ​മാ​ന​മാ​യ പ്ര​തി​മ ക​ണ്ടെ​ത്തി​യ​തു​മാ​ണ് ബൈ​ജു വ​ർ​ഗീ​യ​വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​നു​ള്ള വി​ഷ​യ​മാ​ക്കി​യ​ത്.

മ​ത​സാ​ഹോ​ദ​ര്യം ത​ക​ർ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വ​ർ​ഗീ​യ വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ ഐ.​പി.​സി 153 എ (​ഒ​ന്ന്) പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്. വ​ർ​ഗീ​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ക, പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ക്ക​ൽ, റോ​ഡി​ൽ ഗ​താ​ഗ​ത​ത​ട​സ്സം സൃ​ഷ്ടി​ക്ക​ൽ, പ​ലി​ശ​ക്ക് പ​ണം കൊ​ടു​ക്കു​ക, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം, മാ​ന​ഭം​ഗം തു​ട​ങ്ങി​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ​ക്കെ​തി​രെ പൂ​ക്കോ​ട്ടും​പാ​ടം, കാ​ടാ​മ്പു​ഴ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി​യ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ട്. പൂ​ക്കോ​ട്ടും​പാ​ടം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ​പെ​ട്ട​യാ​ളു​മാ​ണ്.

സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ ഡി.​ജി.​പി​ക്കും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് ക​മ്മി​റ്റി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - online portal reporter arrested in perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.