തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മാതാവ് ഉൾപ്പെടെ ഓൺലൈൻ സെ ക്സ് റാക്കറ്റിൽ ഉൾപ്പെട്ടവർ സിറ്റി ഷാഡോ പൊലീസിൻെറ പിടിയിലായി. ഇടുക്കി ഏലപ്പാറ എസ ്.പി മന്ദിരത്തിൽ ജിജു, തിരുവനന്തപുരം വടയ്ക്കാട് സ്വദേശി രോഹിത് തോമസ്, പ്രമോദ്, കു ട്ടിയുടെ മാതാവ് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൈൽഡ് ലൈൻ പ ്രവർത്തകർ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനത്തിനിടയിലാണ് വർഷങ്ങളായി മാതാവിെൻറ അറിവോടെ പീഡനത്തിനിരയായ വിവരം കുട്ടി പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതരും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് മൂസിയം പൊലീസിൽ വിവരമറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടിയുടെ മാതാവും ജിജുവും പെൺവാണിഭക്കേസുകളിൽ നേരേത്ത പല പ്രാവശ്യം അറസ്റ്റിലായിട്ടുണ്ട്.
കല്ലയം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന സമയത്താണ് കുട്ടി കൂടുതലായും പീഡനത്തിനിരയായത്. മണ്ണന്തല മുക്കോലയ്ക്കൽ ഭാഗത്ത് വാടക വീട് എടുത്ത് താമസിച്ച് പെൺവാണിഭം നടത്തുന്നതറിഞ്ഞ് നാട്ടുകാർ സംഘടിക്കുന്നതിനിടെ ഇവർ അവിടെ നിന്ന് മുങ്ങുകയായിരുന്നു. സിറ്റി ഷാഡോ പൊലീസിെൻറ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രെൻറ നേതൃത്വത്തിൽ ഡി.സി.പി ചൈത്ര തെരേസ ജോൺ, സ്പെഷൽ ബ്രാഞ്ച് എ.സി.പി പ്രമോദ് കുമാർ, മ്യൂസിയം സി.ഐ പ്രശാന്ത്, മ്യൂസിയം ൈക്രം എസ്.ഐ ജയപ്രകാശ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐ അരുൺകുമാർ, ഡബ്ല്യു.സി.പി.ഒ മിനിമോൾ, ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അേന്വഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.