പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽഓൺലൈൻ ടിക്കറ്റിംഗ്

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽഓൺലൈൻ ടിക്കറ്റിംഗ്

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റിൽ വ്യാഴാഴ്ച മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താവുന്നതാണ്.

സന്ദർശകർ ഓൺലൈൻ ആയി തുക ഒടുക്കി സൈറ്റിൽ നിന്നും ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Tags:    
News Summary - Online ticketing from Friday at Ponmudi, Kallar and Mankayam Ecotourism Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.