തിരുവനന്തപുരം : സോളാര്‍ റിപ്പോര്‍ട്ടിനായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കും. മുഖ്യമന്ത്രിയെ നേരിട്ട് കാണാതെ കത്തിലൂടെയാകും ആവശ്യം ഉന്നയിക്കുക. മന്ത്രി എ.കെ.ബാലന്‍റെ പരാമർശത്തെതുടര്‍ന്നാണ് കത്ത് നല്‍കുന്നത്. ആർടിെഎ പ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന സൂചന മന്ത്രി നല്‍കിയിരുന്നു. ഇത് അപേക്ഷ നിരസിക്കാന്‍ കാരണമാകുമെന്നത് ശ്രദ്ധയില്‍പെടുത്തും.
അതേസമയം, സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. ഉത്തരവിറങ്ങിയ ശേഷം ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പീഡനക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം തീരുമാനിക്കും. അഴിമതിക്കേസ് അന്വേഷണത്തിന് പ്രത്യേക വിജിലന്‍സ് സംഘത്തെയും ചുമതലപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.