പുന:സംഘടനയിൽ മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്ന്​ ഉമ്മൻചാണ്ടി; കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച

കെ.പി.സി.സി നേതൃത്വം പുന:സംഘടന നടപടികളുമായി മുന്നോട്ട്​ പോകുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടി കേന്ദ്ര നേതൃത്വത്തെ പ്രതിഷേധമറിയിച്ചു. പുന:സംഘടനാ നടപടികൾ നിർത്തിവെക്കണമെന്ന്​ അദ്ദേഹമാവശ്യപ്പെട്ടു.

എ.കെ.ആന്‍റണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവരുമായി ഉമ്മൻചാണ്ടി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പാർട്ടി പ്രസിഡന്‍റ്​ സോണിയ ഗാന്ധിയെ ഇന്നു കാണും.

പുന:സംഘടന നടപടികൾ തുടരുന്നെങ്കിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്ന്​ അദ്ദേഹം കേന്ദ്ര നേതൃത്വത്തോട്​ ആവശ്യപ്പെട്ടു. കെ.പിസിസി നേതൃത്വം സ്വീകരിക്കുന്ന അച്ചടക്ക നടപടികളിൽ പാർട്ടി ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനടക്കമുള്ള മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ പുനഃസംഘടനയുമായി കെ.പി.സി.സി നേതൃത്വം മുന്നോട്ടു പോകുന്നതിലുള്ള അതൃപ്തി ഉമ്മൻ ചാണ്ടി സോണിയയെ നേരിട്ട്​ അറിയിക്കും.

പുനഃസംഘടന സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കെ.പി.സി.സി നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും താരിഖ് പറഞ്ഞു. എന്നാൽ, പുന:സംഘടന നടപടികൾ നിർത്തിവെക്കുന്നതിന്‍റെ സൂചനയൊന്നും അ​േദ്ദഹം നൽകിയില്ല.

ബെന്നി ബഹനാനും ഉമ്മൻചാണ്ടിയുമാണ്​ ഡൽഹിയിലെത്തി നേതാക്കളെ കാണുന്നത്​. ഇരുവരും എ ഗ്രൂപ്പിന്‍റെ ഭാഗമാണ്​. ഐ ഗ്രൂപ്പിൽ നിന്നുള്ള രമേശ്​ ചെന്നിത്തലയും നേതാക്കളെ കാണാൻ ഡൽഹിയിലേക്ക്​ വരുന്നുണ്ട്​.

അതേസമയം, പുന:സംഘടന നടപടികളുമായി മുന്നോട്ട്​ പോകുകയാണ്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. അദ്ദേഹത്തിന്‍റെ നീക്കങ്ങൾക്ക്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍റെ പിന്തുണയുണ്ട്​. സംഘടനയെ നവീകരിക്കുന്ന നീക്കങ്ങൾക്ക്​ മുതിർന്ന നേതാക്കൾ തടസം നിൽക്കുകയാണെന്നാണ്​ കേന്ദ്ര നേതൃത്വത്തിന്​ മുന്നിൽ സുധാകരനും സതീശനും വിശദീകരിക്കുന്നത്​

Tags:    
News Summary - Oommen chandy meets aicc leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.