കേന്ദ്ര, കേരള രാഷ്​ട്രീയം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -ഉമ്മൻചാണ്ടി

കോഴിക്കോട്: കേന്ദ്ര, കേരള രാഷ്​ട്രീയം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുൻമുഖ്യമന്ത്രിയും എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയർന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

കർഷകരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അനാദരവ് രാജ്യത്തിന് തന്നെ അപമാനമാണ്. കർഷനിയമത്തിൽ അപകാതകളില്ലെങ്കിൽ അത് കർഷകരോട് പറഞ്ഞ് മനസിലാക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്​ വേണ്ടത്. എന്തുകൊണ്ട്​ കർഷകരെ കാണാൻ പ്രധാനമന്ത്രി തയാറാവുന്നില്ല. കൃഷി സംസ്ഥാനത്തിൻെറ പരിധിയിലുള്ള വിഷയമാണ്. ഇൗ വിഷയത്തിൽ നിയമനിർമാണം നടത്തുേമ്പാൾ സംസ്ഥാനങ്ങളെ കേൾക്കാൻ പോലും കേന്ദ്രം തയാറായില്ല.

കേരളത്തിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ എൽ.ഡി.എഫ് സർക്കാറിന് സാധിക്കുന്നില്ലെന്നൂം ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. കേരളം അർഹിക്കുന്ന വാർത്തകളല്ല പുറത്തു വരുന്നത്. ജനങ്ങളെ ദുഃഖിപ്പിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്്. പെരിയയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളോട് സർക്കാർ കാണിക്കുന്നത് വലിയ ക്രൂരതയാണ്.അന്വേഷണം സി.ബി.െഎക്ക് വിടാതിരിക്കാൻ കോടികൾ ചെലവഴിച്ച് സൂപ്രീം കോടതിയിൽ ഒടുവിൽ തിരിച്ചടി നേരിട്ടിരിക്കയാണ്. വാളയാർകേസിലും ഇതു തന്നെയാണവസ്ഥ. ഇതെല്ലാം തദ്ദേശതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Tags:    
News Summary - oommen chandy's press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.