പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക്​ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തുടർച്ചയായ രണ്ടാം ദിവസവും നിയമസഭ പിരിഞ്ഞു. മട്ടന്നുർ ഷുഹൈബ്​ വധവും അട്ടപ്പാടിയിലെ മധുവി​​​െൻറ കൊലപാതകവും ഉയർത്ത്​ പ്രതിപക്ഷം ബഹളമുയർത്തിയതോടെയാണ്​ സഭ പിരിഞ്ഞു. ബഹളത്തെ തുടർന്ന്​ മണ്ണാർക്കാട്​ കൊലപാതകത്തെ സംബന്ധിച്ചുള്ള അടിയന്തര പ്രമേയത്തിന്​ നോട്ടീസിന്​ സ്​പീക്കർ അനുമതി നൽകിയില്ല.

സഭയിൽ ചോദ്യോത്തരവേള തുടങ്ങിയുടൻ ഷുഹൈബ്​ വധത്തെ പ്രതിഷേധിച്ച്​ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു​. ഇതേ തുടർന്ന്​ ചോദ്യോത്തരവേള താൽക്കലികമായി നിർത്തിവെച്ചു​. പിന്നീട്​ സഭ ചേർന്നപ്പോഴും ബഹളം തുടർന്നതോടെ ചോദ്യോത്തരവേള റദ്ദാക്കി. പിന്നീട്​ സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകുകയായിരുന്നു.

സ്​പീക്കറുടെ ഡയസ്​ മറച്ചുകൊണ്ടായിരുന്നു ഇന്നു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്​. ഡയസ്​ മറച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന്​ സ്​പീക്കർ അറിയിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. 

ഷുഹൈബ്​ വധത്തിൽ തിങ്കളാഴ്​ചയും പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്ന്​ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച്​ സഭ പിരിഞ്ഞിരുന്നു. ഷുഹൈബ്​ വധ​ത്തിൽ സി.ബി.​െഎ അന്വേഷണം നടത്താനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്​തമാക്കിയതിനെ തുടർന്ന്​ യു.ഡി.എഫ്​ പ്രതിഷേധം ശക്​തമാക്കുകയാണ്​. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ യൂത്ത്​കോൺഗ്രസ്​ നടത്തിയ പ്രതിഷേധ മാർച്ച്​ അക്രമാസക്​തമായിരുന്നു.      

 

Tags:    
News Summary - Opposition in assembly -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.