മണിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു 

തിരുവനന്തപുരം: സ്ത്രീവിരുദ്ധപ്രസ്താവനകൾ നടത്തിയ മന്ത്രി എം.എം. മണിയുടെ രാജിയിലുറച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയും സ്പീക്കറുടെ കാഴ്ചമറച്ച് കറുത്ത ബാനർ സ്ഥാപിക്കുകയും ചെയ്ത പ്രതിപക്ഷം പലവട്ടം ഭരണപക്ഷവുമായി വാഗ്വാദം നടത്തി. പ്രതിഷേധത്തിനിടെ നടപടിയുമായി മുന്നോട്ടുപോയ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ തിരിഞ്ഞ പ്രതിപക്ഷം മുമ്പ് നിയമസഭയിൽ നടന്ന സംഭവങ്ങളുടെ ചിത്രങ്ങൾ ബാനറാക്കി ഉയർത്തിക്കാട്ടുകയും ചെയ്തു. ബഹളം നിയന്ത്രണാതീതമായതോടെ സഭ മുക്കാൽ മണിക്കൂറോളം നിർത്തിെവച്ചു.
സ്പീക്കർ ഇരുപക്ഷവുമായി സംസാരിച്ചെങ്കിലും ധാരണയിലെത്തിയില്ല. തുടർന്ന് അവശേഷിച്ച നടപടികൾ പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു. മണിയുടെ പരാമർശം നേരേത്ത തള്ളിയ മുഖ്യമന്ത്രി പിണറായി വിജയൻ, നാടൻപ്രയോഗമെന്ന വ്യാഖ്യാനം നൽകി സഭയിൽ പിന്തുണച്ചത് ശ്രദ്ധേയമായി. താൻ സ്ത്രീകളെ ആക്ഷേപിച്ചില്ലെന്ന് മന്ത്രി മണി വിശദീകരിച്ചു. പ്രതിപക്ഷപ്രതിഷേധം തുടരുേമ്പാൾതന്നെ ശ്രദ്ധക്ഷണിക്കലും ഒരു സബ്മിഷനും സഭയിൽ അവതരിപ്പിക്കുകയും മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു.
സഭ തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിന് സമീപത്തേക്ക് നീങ്ങുകയും ചോദ്യോത്തരം റദ്ദാക്കി മണിവിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചോദ്യോത്തരം റദ്ദാക്കാൻ സ്പീക്കർ തയാറായില്ല. മൂന്നാറിലെ ൈകയേറ്റം ഒഴിപ്പിക്കൽ നിർത്തിെവച്ചതും എം.എം. മണിയുടെ സ്ത്രീവിരുദ്ധപരാമർശവും ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വൻകിട കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി മണിയുടെ പ്രസംഗത്തിൽ നാടി​െൻറ ശൈലി കടന്നുവരാറുണ്ടെന്നും അത് പർവതീകരിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിെല ചില കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. പൊമ്പിൈള ഒരുമൈയെക്കുറിച്ച പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ അതിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം മണിെയ വിശദീകരണം നൽകാൻ വിളിച്ചത് യു.ഡി.എഫിനെ പ്രകോപിപ്പിച്ചു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ വ്യക്തിപരമായി വിശദീകരണത്തിന് അവസരം എപ്പോൾ നൽകണമെന്ന് തനിക്ക് തീരുമാനിക്കാമെന്ന നിലപാട് സ്പീക്കർ കൈക്കൊണ്ടു. വിശദീകരണത്തിന് എതിരല്ലെന്നും എന്നാൽ, നോട്ടീസ് ഉന്നയിക്കുംമുമ്പ് കീഴ്വഴക്കം ലംഘിച്ച് പാടിെല്ലന്നും പ്രതിപക്ഷം നിലപാടെടുക്കുകയായിരുന്നു. ഇത് സ്പീക്കർക്കും അംഗീകരിക്കേണ്ടി വന്നു. കൈയേറ്റം ഒഴിപ്പിക്കാനുള്ള റവന്യൂ മന്ത്രിയുടെ ഇച്ഛാശക്തിയോടെയുള്ള നീക്കത്തെ പിന്തുണക്കുന്നെന്ന് പറഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പരസ്യമായി കൈയേറ്റക്കാർക്ക് അനുകൂലമായി നിൽക്കുന്നതിൽ മണി സത്യസന്ധത കാട്ടിയെന്ന് കൂട്ടിച്ചേർത്തു. ആരെക്കുറിച്ചും എന്തും പറയുന്ന ഒരാളെ താങ്ങാൻ കേരളത്തിന് ശക്തിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. മണിയെ വീണ്ടും വിശദീകരണത്തിന് വിളിച്ചപ്പോഴും പ്രതിപക്ഷം എതിർത്തു. തൂക്കിക്കൊല്ലാൻ വിധിക്കുേമ്പാഴും പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ മണി, താൻ സ്ത്രീ എന്ന വാക്കുപോലും പറഞ്ഞില്ലെന്ന് വിശദീകരിച്ചു.
മണി രാജിെവച്ചേ മതിയാകൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിലപാെടടുത്തു. മണി സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ബോധ്യപ്പെടാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണ്. അഥവാ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് ഖേദം പ്രകടിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി മുദ്രാവാക്യം വിളിച്ചു. മാണിയും ബി.ജെ.പിയും ഇറങ്ങിപ്പോയി. ഇതോടെ സഭ 10.45ന് നിര്‍ത്തിെവച്ചു. 11.35ന് പുനരാരംഭിച്ചപ്പോഴും സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

Tags:    
News Summary - opposition attacks on mm mani's statement against pombilai orumai at assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.