വിഴിഞ്ഞം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരമിരിക്കുന്നത് ഇല്ലാത്ത കരാറിെൻറ പേരിലാണെന്നും ഇടതുപക്ഷ സർക്കാറിെൻറ കാലത്ത് കേരളത്തിെൻറ തീരത്തുനിന്ന് ഒരു വിദേശ കപ്പലിനെയും മീൻപിടിക്കാൻ അനുവദിക്കില്ലെന്നും സി.പി.ഐ ദേശീയ കൗൺസിലംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു.
എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ നടത്തുന്ന തെക്കൻമേഖല വികസന മുന്നേറ്റജാഥക്ക് വിഴിഞ്ഞം ജങ്ഷനിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവളം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ അധ്യക്ഷനായി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ ദേശീയ കൗൺസിലംഗം പി. വസന്തം, ജനതാദൾ (എസ്) ദേശീയ സെക്രട്ടറി ഡോ. നീലലോഹിതദാസൻ, കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ചാഴികാടൻ എം.പി, ജനതാദൾ (എസ്) സംസ്ഥാന നേതാവ് സാബുജോർജ്, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് വർക്കല ബി. രവികുമാർ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡൻറ് വി. സുരേന്ദ്രൻ പിള്ള, കേരളാ കോൺഗ്രസ് (ബി) സംസ്ഥാന വൈസ് ചെയർമാൻ എം.വി. മാണി, ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ വഹാബ്, കേരളാ കോൺഗ്രസ് (സ്കറിയ) സെക്രട്ടറി ജനറൽ ഡോ. ഷാജി കടമല, ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, മുൻ എം.എൽ.എ ജമീലാ പ്രകാശം, സി.പി.ഐ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി കോളിയൂർ സുരേഷ്, മണ്ഡലം പ്രസിഡൻറ് തെന്നൂർക്കോണം ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.