നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവം ഉയര്‍ത്തി സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അപകടത്തിലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേളയിലും ശൂന്യവേളയിലും നടുത്തളത്തില്‍ പ്രതിപക്ഷം കുത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ സഭ നിര്‍ത്തിവെച്ചു. സ്പീക്കറെയും അംഗങ്ങളെയും തമ്മില്‍ മറച്ച് കറുത്ത ബാനര്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. ഇത് പാടില്ളെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. ഇതിനിടെ, മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലെ ആരോപണ പ്രത്യാരോപണത്തിനും സഭ സാക്ഷിയായി. സ്പീക്കറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതോടെ പ്രതിപക്ഷം സഭനടപടി ബഹിഷ്കരിച്ചു.

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ സ്ത്രീ സുരക്ഷ അപകടത്തിലും ക്വട്ടേഷന്‍ സംഘങ്ങള്‍ അരങ്ങുവാഴുകയും ചെയ്യുന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചു. ചോദ്യോത്തരവേള ഒഴിവാക്കി വിഷയം ചര്‍ച്ചചെയ്യണമെന്നായിരുന്നു ആവശ്യം. മന്ത്രിമാരുടെ മറുപടി തടഞ്ഞ് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ കഴിയില്ളെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലത്തെി മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പ്രതിപക്ഷനേതാവിന് സംസാരിക്കാനാകില്ളെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ഇതോടെ അവര്‍ ചോദ്യോത്തരവേള ബഹിഷ്കരിച്ചു. സ്ത്രീ സുരക്ഷ അപകടത്തിലെന്ന് ആരോപിച്ച് പി.ടി. തോമസാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നടിയെ തട്ടിക്കൊണ്ടുപോയ കേസ് മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.  മുഖ്യമന്ത്രി നടിയോടും  കുടുംബത്തോടും പരസ്യമായി മാപ്പുപറയണം. വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസമെങ്കിലും നടിയെ ഫോണില്‍ വിളിച്ചതില്‍ സന്തോഷം -അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചനയില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് കേസ് ദുര്‍ബലമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ക്രിമിനലുകളെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് പൊതുവില്‍ ധാരണയുണ്ടെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ഇത് തടയാന്‍ നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ ഇറങ്ങിപ്പോകുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കെതിരായ ഒരു അക്രമവും വെച്ചുപൊറുപ്പിക്കില്ളെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വഴി തിരിച്ചു വിടുന്ന പ്രസ്താവനയുണ്ടായില്ളെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Tags:    
News Summary - opposition leaves kerala niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.