തിരുവനന്തപുരം: കെ.എസ്.യു സംഘടിപ്പിച്ച നിയമസഭ മാർച്ചിനിടയിൽ ഷാഫി പറമ്പിൽ എം.എൽ.എക്ക് പൊലീസ് മർദനത്തിൽ പരിക ്കേറ്റ സംഭവത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഷാഫി പറമ്പിൽ എം.എൽ.എക്കേറ്റ പൊലീസ് മർദനത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് അന്വേഷണം നടത്തണമെന്നും പൊലീസ് നടപടിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. എന്നാൽ ഇതിൽ തൃപ്തരാവാതെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടരുകയും ചോദ്യോത്തരവേള ബഹിഷ്കരിച്ച് ഇറങ്ങി പോവുകയുമായിരുന്നു.
ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദനത്തിൽ ബുധനാഴ്ചയും നിയമസഭ പ്രതിപക്ഷ പ്രതിഷേധത്തിന് വേദിയായിരുന്നു. പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിലേക്ക് കയറിയും പ്രതിഷേധിച്ചിരുന്നു.
റോജി എം. ജോൺ, െഎ.സി. ബാലകൃഷ്ണൻ, എൽദോ എബ്രഹാം, അൻവർ സാദത്ത് എന്നിവർ സഭാ നടത്തിപ്പിെൻറ സാമാന്യമര്യാദ ലംഘിച്ചുവെന്നും ഇവർക്കെതിരായ കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.