കൊച്ചി: വാഹനാപകട നഷ്ടപരിഹാര തുകയിൽനിന്ന് ഈടാക്കിയ ആദായനികുതി തിരികെ നൽകണമെന്ന് ഹൈകോടതി. ആദായ നികുതി ദായകരല്ലാത്തവർക്ക് ആദായ നികുതി നൽകാൻ ബാധ്യതയില്ലെന്ന് വിലയിരുത്തിയാണ് ഈടാക്കിയ തുക മടക്കിനൽകാൻ ജസ്റ്റിസ് ദിനേശ് കുമാർ സിങ് ആദായ നികുതി വകുപ്പിന് നിർദേശം നൽകിയത്. വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് പെരുമ്പാവൂർ എം.എ.സി.ടി കോടതി അനുവദിച്ച നഷ്ടപരിഹാര തുകയിൽനിന്ന് ടി.ഡി.എസ് പിടിച്ചതിനെതിരെ കോതമംഗലം സ്വദേശിനി മാലിനിയും മക്കളും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജിക്കാർക്ക് അനുവദിച്ച തുകയിൽനിന്ന് 5.68 ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി ടി.ഡി.എസായി പിടിച്ച് ആദായ നികുതി വകുപ്പിൽ അടച്ചത്. വാഹനാപകട കേസുകളിൽ കോടതി അനുവദിക്കുന്ന നഷ്ടപരിഹാര തുകയിൽനിന്ന് ടി.ഡി.എസ് നൽകാൻ ബന്ധുക്കൾക്ക് ബാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.