ലൈംഗിക പീഡനം: മുൻകൂർ ജാമ്യം തേടി രണ്ടു വൈദികർ ഹൈകോടതിയിൽ 

കൊച്ചി: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കേസെടുത്തതിന് പിന്നാലെ ഒാ​ർ​ത്ത​ഡോ​ക്​​സ്​ വൈ​ദി​ക​രിൽ രണ്ടുപേർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു എന്നിവരാണ് കോടതിയെ സമീപിച്ചത്. തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. നാല് വൈദികർക്കെതിരെ യുവതിയുടെ പരാതിയിൽ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

അതിനിടെ, കേസിന്‍റെ എഫ്.ഐ.ആർ റിപ്പോർട്ട് ക്രൈംബ്രാഞ്ച് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് വൈദീകർക്കെതിരെ കേസെടുത്തത്. ഫാ. ജെയ്സ് കെ.ജോർജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരാണ് കേസെടുത്ത മറ്റു വൈദികർ.

ഇടവക വികാരിയായിരുന്ന എബ്രഹാം വർഗീസ് 16 വയസ്സ്​​ മുതൽ തന്നെ പീഡിപ്പിച്ചിരുന്നതായി​ വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാ. ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഇൗ വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട്​ വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്​ റിപ്പോർട്ടിൽ പറയുന്നു.

മോ‌ർഫ് ചെയ്ത ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. വീടുകളിലും ആഡംബര ഹോട്ടലുകളിലും ​െവച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാ. ജെയ്സ് കെ.ജോർജിന് മുന്നിൽ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലിൽവെച്ച് ഈ വൈദികനും പീഡിപ്പിച്ചു.

ഹോട്ടലി​​​​​​​െൻറ ബിൽ നൽകാൻ സുഹൃത്തി​​​​​​​െൻറ വീട്ടിൽനിന്ന്​ ഏഴരപവൻ സ്വര്‍ണം മോഷ്​ടിക്കേണ്ട ഗതികേട്​ വ​ന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്​.  ഹോട്ടൽ ബിൽ ഇ-മെയിലിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭ‍ര്‍ത്താവ് അറിഞ്ഞത്​. തുടർന്ന്​ ഭർത്താവ്​ തന്നെ വീട്ടിലേക്ക്​ മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി​. ൈക്രംബ്രാഞ്ച്​ വീട്ടമ്മയുടെ  രഹസ്യമൊഴി ഒൗദ്യോഗികമായി രേഖപ്പെടുത്തും. െഎ.ജി ശ്രീജിത്തി​​​​​​​െൻറ നേതൃത്വത്തിൽ എസ്​.പി സാബുമാത്യുവി​​​​​​​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം. 

Tags:    
News Summary - Orthodox Priest sex Scandal Case at High court-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.