കോട്ടയം: 1934ലെ സഭ ഭരണഘടനയെക്കുറിച്ച് യാക്കോബായ നേതൃത്വം സംശയം ഉയർത്തുേമ്പാൾ, ക ാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും ഇത് അംഗീകരിച്ചിരുന്നുവെന്ന വാദവുമായി ഓ ർത്തഡോക്സ് സഭ. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഓർത്തഡോക്സ് സഭ പുറത്തുവിട്ട ു.
1934ലെ സഭ ഭരണഘടനയിൽ യാക്കോബായ സഭ നേതൃത്വം സംശയങ്ങൾ ഉന്നയിച്ചതിനു മറുപടിയാ യാണ് ’34ലെ ഭരണഘടനക്ക് വിധേയരാണ് തങ്ങളെന്ന് യാക്കോബായ സഭയിലെ മൂന്ന് മെത്രാപ്പോലീ ത്തമാർ കോടതിയിൽ സത്യവാങ്മൂലം നൽകിയതിെൻറ രേഖകൾ മറുവിഭാഗം പുറത്തുവിട്ടത്. 1934ലെ ഭരണഘടനയും അതിെൻറ ഭേദഗതിയും സംബന്ധിച്ച് ഇപ്പോൾ തർക്കം ഉയർത്തുന്ന യാക്കോബായയ ിലെ കാതോലിക്ക ബാവ ഉൾപ്പെടെയുള്ളവരുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത െന്ന് ഓർത്തഡോക്സ് സഭ നേതൃത്വം പറയുന്നു.
നിലവിലെ കാതോലിക്ക ബാവയായ ബസേലിയോസ ് തോമസ് പ്രഥമൻ അങ്കമാലി മെത്രാപ്പോലീത്തയായിരുന്ന കാലത്താണ് ഭരണഘടനയും ഭേദഗതിയും അംഗീകരിച്ച് സത്യവാങ്മൂലം നൽകിയിരുന്നതായി ഓർത്തഡോക്സ് സഭ രേഖകൾ പറയുന്നു. കോട്ടയം ഭദ്രാസനാധിപൻ തിമോത്തിയോസ്, കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരും കോടതികളിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.1995ലെ സുപ്രീംകോടതി വിധി പ്രകാരം മെത്രാപ്പോലീത്ത സ്ഥാനം നിലനിൽക്കുന്നതിനു വേണ്ടിയാണ് യാക്കോബായ സഭയിലെ ഉന്നത നേതൃത്വം സത്യവാങ്ങ്മൂലം നൽകിയതെന്നും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നു.
നേരേത്ത 1934ലെ സഭാ ഭരണഘടനയുടെ ഒറിജിനൽ ഹാജരാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യം തള്ളിയ ഓർത്തഡോക്സ് സഭയുടെ നിലപാട് നിയമസംവിധാനത്തോടും സർക്കാറിനോടുമുള്ള വെല്ലുവിളിയാണെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു. 1934ലെ ഭരണഘടനയെന്ന പേരിൽ പല കൈപ്പുസ്തകങ്ങൾ നിലവിലിരിക്കുമ്പോൾ സർക്കാർ നടപ്പാക്കേണ്ട ഭരണഘടനയേതെന്ന് വ്യക്തമാക്കാൻ ഓർത്തഡോക്സ് സഭക്ക് ബാധ്യതയുണ്ടെന്നും യഥാർഥ ഭരണഘടന കാണിക്കാതിരിക്കുന്നതു യാക്കോബായ സഭയുടെ പള്ളികൾ പിടിച്ചെടുക്കാനും ഗൂഢശ്രമത്തിെൻറ ഭാഗമാണെന്ന് യാക്കോബായ സഭ നേതൃത്വം ആരോപിച്ചിരുന്നു.
ഇതിനു മറുപടിയായാണ് 1934 ഭരണഘടനക്കും അതിെൻറ ഭേദഗതിക്കും തങ്ങൾ വിധേയരാണെന്ന് യാക്കോബായ സഭയിലെ മൂന്ന് മെത്രാപ്പോലീത്തമാർ ഹൈകോടതിയിൽ അടക്കം നൽകിയ സത്യവാങ്മൂലത്തിനു പകർപ്പ് ആയുധമാക്കുന്നത്.
സംസ്കാരചടങ്ങുകൾക്ക് തടസ്സം നിന്നിട്ടില്ല
കോട്ടയം: സംസ്കാര ചടങ്ങുകൾക്ക് സഭ തടസ്സം നിന്നിട്ടില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത.
സെമിത്തേരികൾ ആർക്കും കൈയേറാനാവില്ലെന്നും അത് ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനിൽക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടവകാംഗങ്ങൾ നിയമാനുസൃത വികാരിയോട് ആവശ്യപ്പെടുമ്പോഴെല്ലാം സംസ്കാരങ്ങൾ നടത്തിക്കൊടുത്തിട്ടുണ്ട്. സെമിത്തേരി ഇടവകാംഗങ്ങൾക്കു വേണ്ടിയുള്ളതാണ് എന്ന തത്ത്വം പാത്രിയാർക്കീസ് വിഭാഗവും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ, ഇടവകാംഗങ്ങൾ ആരൊക്കെയാണ് എന്നതിനും നിർവചനമുണ്ട്.
അത് അനുസരിക്കാതെ സംസ്കാരം തങ്ങൾക്കിഷ്ടമുള്ള വൈദികെൻറ നേതൃത്വത്തിൽ നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
ൈക്രസ്തവ സാക്ഷ്യം നിലനിൽക്കണമെങ്കിൽ സഭ ഒന്നായിത്തീരണം. അതിനു സാധിക്കില്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ 25, 26 വകുപ്പുകൾ അനുസരിച്ച് വേറൊരു സഭയായി പാത്രിയാർക്കീസ് വിഭാഗം പിരിഞ്ഞുപോകുന്നതിന് ഒരു തടസ്സവുമില്ല.
ഏകപക്ഷീയമായി പുതിയ മെത്രാപ്പോലീത്തൻ ട്രസ്റ്റിയെ െതരഞ്ഞെടുത്തതിലൂടെ പാത്രിയാർക്കീസ് വിഭാഗം ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ഒരു പിരിഞ്ഞുപോക്കാണെന്ന് വ്യക്തമായിരിക്കുന്നു. നിയമപരമായി യാതൊരു പിന്തുണയും ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കാര്യങ്ങൾ അനുകൂലമാക്കി തീർക്കാനുള്ള പരിശ്രമമാണ് പാത്രിയാർക്കീസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.