കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കഴിഞ്ഞ വർഷവും വൻതോതിൽ കൂടിയതായി പൊലീസിെൻറ കണക്ക്. വിവിധ ജില്ലകളിലായി 1,204 കുട്ടികളാണ് 2018ൽ ബലാത്സംഗത്തിന് ഇരയായത്. 185 കുട്ടികളെ തട്ടിക്കൊണ്ടുപോയി. 22 പേർ കൊല്ലപ്പെടുകയും എട്ടുപേരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ശൈശവ വിവാഹത്തിന് 15 കേസുകളും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മറ്റുള്ളവർക്ക് കാഴ്ചവെച്ചതിന് രണ്ടു കേസുകളും രജിസ്റ്റർ ചെയ്തു. ഇൗ വിഭാഗത്തിൽ മൊത്തം കേസുകൾ 4008 ആണ്. 2017ൽ ഇത് 3,478 ആയിരുന്നു.
ലൈംഗികാതിക്രമങ്ങളും ഇക്കാലയളവിൽ വർധിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം തന്നെ സംസ്ഥാനത്ത് 3,000ത്തിലേറെ കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ െചയ്തത്. 2017ൽ പോക്സോ കേസുകളുടെ എണ്ണം 2,697 ആയിരുന്നു.
അപരിചിതരേക്കാൾ പരിചിതരില്നിന്നാണ് പലപ്പോഴും കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് വിധേയമാകുന്നതെന്ന് കേസുകളുടെ സ്വഭാവം വ്യക്തമാക്കുന്നു. വീടുമായുള്ള അടുപ്പം മുതലെടുത്ത് കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച പരാതികൾ ഏറെയാണ്. ബന്ധുക്കളില്‍നിന്ന് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിനും കുറവില്ല. ആണ്‍കുട്ടികളും ഇരയാകുന്നു. സ്കൂളുകളിലെ കൗണ്സലിങ്ങുകളിലാണ് മിക്കപ്പോഴും ഇത്തരം അതിക്രമങ്ങള്‍ പുറത്തറിയുന്നത്.
കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിക്കുേമ്പാൾ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ െചയ്ത കേസുകൾ ഏഴിരട്ടിയിലധികമാണ് വർധിച്ചത്. 2008ൽ സംസ്ഥാനത്ത് ഇൗ ഗണത്തിൽ കേവലം 549 കേസുകൾ മാത്രമാണ് രജിസ്റ്റർ െചയ്തിരുന്നത്.
അതേസമയം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നിരീക്ഷിക്കാനുള്ള ശിശുക്ഷേമ സമിതി, ബാലാവകാശ കമീഷൻ, ചൈലൽഡ് ലൈൻ തുടങ്ങിയ ഏജൻസികൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നതിനാലാണ് കേസുകളുടെ എണ്ണം കൂടുന്നതെന്ന് പൊലീസ് പറയുന്നു.
കുട്ടികൾക്കെതിരായ അതിക്രമം |
വർഷം | കേസുകൾ | പോക്സോ |
2013 | 1877 | 1016 |
2014 | 2391 | 1402 |
2015 | 2384 | 1583 |
2016 | 2881 | 2122 |
2017 | 3478 | 2697 |
2018 | 4008 | 3180 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.