ബ​ദ​ൽ​മാ​ർ​ഗം​ ട്ര​ഷ​റി​യി​ലെ​ത്തി​യ​ത്​​ 71 കോ​ടി; വി​ത​ര​ണം 118 കോ​ടി 

തിരുവനന്തപുരം: ട്രഷറികളിലേക്ക് 75 കോടിയുടെ കറൻസി ആവശ്യപ്പെെട്ടങ്കിലും ചൊവ്വാഴ്ച കിട്ടിയത് 49.5 കോടി മാത്രം. അതേ സമയം നോട്ടുക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ ബദൽ ക്രമീകരണത്തിലൂടെ 71.66 കോടി ട്രഷറിയിലെത്തി. ഇതോടെ 121 കോടി ട്രഷറിയിലെത്തുകയും പ്രവർത്തനം സുഗമമാവുകയും െചയ്തു. കെ.എസ്.എഫ്.ഇയിൽനിന്ന് 34 കോടിയും ലോട്ടറി കലക്ഷനായ ഒമ്പത് കോടിയുമാണ് ട്രഷറിയിലെത്തിയത്. ശേഷിക്കുന്ന 28.66 കോടി രജിസ്ട്രേഷൻ, സ്റ്റാമ്പ്-മുദ്രപ്പത്ര നികുതികൾ എന്നിവ വഴിയുള്ളതാണ്. 

ചൊവ്വാഴ്ച 118 കോടി രൂപയാണ് ട്രഷറികൾ വഴി വിതരണം ചെയ്തത്. ലോട്ടറി കലക്ഷൻ ശരാശരി 20 കോടി രൂപയാണ്. എന്നാൽ, ചൊവ്വാഴ്ച ഇൗ ഇനത്തിൽ ഒമ്പത് കോടിയേ ട്രഷറിയിലെത്തിയുള്ളൂ. വൻകിട ഏജൻറുമാർ ട്രഷറിയിൽ കലക്ഷൻ അടക്കാൻ വൈമനസ്യം കാട്ടിയതാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു. 30-40 ലക്ഷം രൂപ പ്രതിദിന കലക്ഷൻ അടവുള്ളവർ ബാങ്കിൽനിന്ന് തുക പിൻവലിച്ചാലേ ട്രഷറിയിലടക്കാനാവൂ. ഇത്രയും തുക ബാങ്കിൽനിന്ന് ലഭിക്കാത്തതാണ് ട്രഷറിയിലെ കലക്ഷൻ കുറഞ്ഞതിന് മറ്റൊരു കാരണം. 

അതേസമയം ബിവറേജസ് കോർപറേഷെൻറ നികുതി ഇനത്തിലുള്ള 10 കോടി രൂപയും ട്രഷറിയിലടക്കാൻ ധാരണയായെങ്കിലും ചില സാേങ്കതിക തടസ്സങ്ങൾ അവശേഷിക്കുന്നുണ്ട്. ബാങ്കുകളുമായി ബിവറേജസ് കോർപറേഷനുള്ള കരാറാണ് ഇതിൽ പ്രധാനം. ഇത് മറികടക്കാൻ ബിവറേജസ് കോർപേറഷൻ എം.ഡിയുടെ പേരിൽ തിരുവനന്തപുരത്തോ മറ്റോ കേന്ദ്രീകൃത ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും നികുതി വരുമാനം ഇതിലേക്ക് എത്തിക്കാനും നീക്കം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 

എ.ടി.എമ്മുകൾ കാലിയായി തുടരുന്നതോടെ ജനം ദുരിതത്തിലാണ്. നോട്ടുക്ഷാമം വിപണിയെയും ബാധിച്ചു. എ.ടി.എം ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഒഴിവാക്കാന്‍ ഒറ്റയടിക്ക് പണം കൂടുതലായി പിന്‍വലിക്കുന്നതും എ.ടി.എമ്മുകള്‍ വേഗത്തില്‍ കാലിയാകാൻ കാരണമാകുന്നുണ്ട്്.
ബാങ്കുകളിൽനിന്ന് വൻതോതിൽ പണം പിൽവലിക്കുകയും അതേ സമയം നിക്ഷേപം കുറയുന്നതും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ ധനവിതരണ വിഹിതം കുറച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണം.

Tags:    
News Summary - over 72 core coming to tresury in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.