വടക്കഞ്ചേരിയിൽ അപകടത്തിനിടയാക്കിയത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയെന്ന്

പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയെന്ന് സൂചന. ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയത്. യാത്ര തുടങ്ങിയപ്പോൾ മുതൽ ബസ് അമിതവേഗതയിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോൾ പരിചയസമ്പന്നായ ഡ്രൈവറായതിനാൽ സാരമില്ലെന്നായിരുന്നു മറുപടിയെന്നും ബസിലുണ്ടായിരുന്ന കുട്ടികൾ പറഞ്ഞു.

അമിതവേഗതയിലെത്തിയ ബസാണ് അപകടമുണ്ടാക്കിയതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞു. ​അമിതവേഗതയിലെത്തിയ ബസ് കെ.എസ്.ആർ.ടി.സിയിലിടിച്ച് മറിയുകയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ വലതുഭാഗത്തിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. 



അപകടത്തിൽ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും മരിച്ചു. മൂന്ന് പേർ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരാണ്. 

Tags:    
News Summary - Overspeeding of tourist bus caused accident in Vadakancherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.