ന്യൂഡൽഹി: മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് സർക്കാറെന്ന് വ്യവസായമന്ത്രി പി. രാജീവ്. കരമടക്കാനുള്ള അനുമതി നൽകിയതിലൂടെ സർക്കാറത് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉന്നതല യോഗത്തിനുശേഷം ഉചിതമായ തീരുമാനമെടുക്കും. വിഷയം കോടതി പരിഗണനയിലുള്ളതിനാൽ നിയമപരമായ സങ്കീർണതകളുണ്ട്. അതിനാൽതന്നെ ചർച്ചകൾക്കുശേഷം ഉചിതമായ നടപടിയെടുക്കും. വർഗീയ ചേരിതിരിവിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അത് സമ്മതിക്കില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട പി. രാജീവ് പറഞ്ഞു.
‘മല്ലു ഹിന്ദു’ വാട്സ്ആപ് ഗ്രൂപ് വിവാദം വിഷയത്തിൽ പരിശോധന നടക്കുകയാണ്. വിഷയം പരിശോധിച്ചു നടപടിയെടുക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനങ്ങൾ ഉണ്ടാകുന്നത് ഗൗരവതരമായ വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.