കേരളത്തെ ടെക്‌നോളജി സ്‌പോർട്‌സിന്റെ കേന്ദ്രമാക്കുമെന്ന് പി. രാജീവ്

തിരുവനന്തപുരം: അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്‌നോളജി സ്‌പോർട്‌സിന്റെ ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി പി. രാജീവ്. കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിവസം സ്‌പോട്‌സ് ഇന്‍ഡസ്ട്രി എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ടെക്‌നോളജി ഓരോ കായിക മേഖലയിലും ഉപയോഗപ്പെടുത്തും. ഇത് സംബന്ധിച്ച സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ കായിക മേഖലയ്ക്ക് പ്രയോജനപ്പെടും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി കേരളത്തിലാണ്. ഇതും സഹായകമാകും.

വീഡിയോ ഗെയിം കയറ്റുമതിയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കായിക പരിശീലനത്തിനും സാങ്കേതികവിദ്യ ഉപയോഗിക്കും. സ്‌പോർട്‌സ് അപ്പാരല്‍ മാനുഫാക്ച്ചറിങ് യൂനിറ്റിലും കേരളം ഫോക്കസ് ചെയ്യുന്നുണ്ട്. അതുപോലെ ഇന്‍ഡോര്‍ ഗെയിം സാധനങ്ങളുടെ നിര്‍മാണത്തിലും സംഭാവന നല്‍കാനാകും. സംസ്ഥാന സ്‌പോർട്‌സ് ഇന്‍ഡസ്ട്രി മേഖലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സ്‌പോർട്‌സ് ഇന്‍ഡസ്ട്രിക്ക് വേണ്ട പിന്തുണ നല്‍കുമെന്ന് നിവ്യ സ്‌പോർട്‌സ് സി.ഇ.ഒ രാജേഷ് ഖരാബന്ദ ഉറപ്പുനല്‍കി. കായിക രംഗത്തെ വരുമാനം സിനിമ, വിനോദ വ്യവസായത്തേക്കാള്‍ അഞ്ച് മടങ്ങ് വലുതാണ്. സ്‌പോർട്‌സ് അസോസിയേഷനുകള്‍ ഇന്ത്യന്‍ സ്‌പോർട്‌സ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്‌മോഹന്‍ പിള്ള, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും സംസാരിച്ചു.

Tags:    
News Summary - P. Rajiv will make Kerala the center of technology spots.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.