തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ് രിൽ 20ന് മുമ്പ് വാങ്ങണമെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ.
മൂന്നുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യം സംഭരിക്കുന്ന നടപടികൾ ആരംഭിച്ചു. 1600 ഔട്ട്ലെറ്റുകൾ വഴി 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യും.
അതിനുശേഷം കേന്ദ്രം പ്രഖ്യാപിച്ച് റേഷൻ സ്വീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. രാവിലെ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചകഴിഞ്ഞ് മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
റേഷൻ കാർഡ് ഇല്ലാത്തവർക്ക് അതാത് കുടുംബത്തിലെ മുതിർന്ന അംഗം സത്യവാങ്മൂലം നൽകിയാൽ മതിയാകും. ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ നൽകണം. കിറ്റ് ആവശ്യമില്ലാത്തവർക്ക് ഇത് സർക്കാരിന് തന്നെ തിരികെ നൽകാമെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ വാങ്ങാൻ എത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം. റേഷൻ കടക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ലെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.