കോട്ടയം: പാലായിൽ യു.ഡി.എഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനി ൽക്കാൻ ജോസഫ് വിഭാഗം തീരുമാനിച്ചു. പാലാ യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ. ജോസഫിനെ ജോസ് പക ്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ജോസഫ് വിഭാഗം ജില്ല പ്രസിഡൻറ് സജി മ ഞ്ഞക്കടമ്പിൽ അറിയിച്ചു. അറിവോടെയാണ് തീരുമാനമെന്ന് ജോസഫും വ്യക്തമാക്കി.
ക ൺവെൻഷനിൽ പി.ജെ. ജോസഫിനെ കൂക്കിവിളിച്ച് അപമാനിച്ച സംഭവത്തിൽ ജോസ് വിഭാഗത്തിലെ 12 നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം പൊലീസിൽ പരാതിയും നൽകി. ജോസ് പക്ഷത്തെ തെറിക്കൂട്ടത്തിന് ഒപ്പം ഇനി പ്രചാരണത്തിനില്ലെന്നും എന്നാൽ, സ്ഥാനാർഥി ജോസ് ടോമിനുവേണ്ടി പ്രചാരണം നടത്തുമെന്നും ജോസഫ് പക്ഷം അറിയിച്ചു.
പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കില്ല. എന്നാൽ, ഒറ്റക്കാവും പ്രചാരണം. ഒന്നിച്ച് പ്രചാരണം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. തീരുമാനം യു.ഡി.എഫ് നേതാക്കളെ അറിയിച്ചതായും ജോസഫ് വ്യക്തമാക്കി. മാണി പക്ഷത്തിെൻറ മുഖപത്രം പ്രതിച്ഛായയിലെ ലേഖനവും കൂക്കിവിളിയും കാരണമാണ് തീരുമാനത്തിലെത്തിയതെന്ന് ജോസഫ് പക്ഷം യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. അതേസമയം, പരാതി നൽകിയത് തനിക്ക് അറിയില്ലെന്നും ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിെല തർക്കം തെരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന ധാരണ യു.ഡി.എഫ് നേതൃത്വം ഉണ്ടാക്കിയിരുന്നു. എന്നാൽ, ജോസ് പക്ഷം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന പരാതി ജോസഫിനുണ്ട്. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാൻ ജോസഫ് നേരേത്ത അനുമതി നൽകിയതനുസരിച്ചാണ് തീരുമാനമെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പ്രചാരണത്തിനെത്തരുതെന്ന് ജോസഫിനോട് പാര്‍ട്ടി ജില്ല കമ്മിറ്റിയും ആവശ്യപ്പെട്ടു. എന്നാൽ, ജോസഫ് വിഭാഗം വിട്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പ്രതികരിച്ചു. പ്രചാരണത്തിനുണ്ടാകുമെന്ന് ജോസഫ് പ്രഖ്യാപിച്ചതാണ്. ആ നിലപാട് തുടരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.