കോട്ടയം: നിലവിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യമല്ല പാലായിലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോ ൺഗ്രസ് നേതാക്കൾ ഇടപെട്ടെന്നും അതിന് ശേഷം തീരുമാനമുണ്ടാവുമെന്നും ജോസഫ് പക്ഷത്തെ പ്രമുഖനായ ജോയ് എബ്രഹ ാം വ്യക്തമാക്കി. ചർച്ചക്കായി മോൻസ് ജോസഫിനെയും തന്നെയും പി.ജെ. ജോസഫ് ചുമതലപ്പെടുത്തിയെന്നും ജോയ് എബ്രഹാം അറിയിച്ചു. യു.ഡി.എഫ് നേതാക്കളുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം മതി പാലായിൽ സമാന്തര പ്രചാരണമെന്നും പി.ജെ. ജോസഫ് കോട്ടയം ജില്ല കമ്മിറ്റിക്കും നിർദേശം നൽകി.
ഞായറാഴ്ച മുതൽ പാലായിൽ സമാന്തര പ്രചാരണത്തിനായിരുന്നു തീരുമാനം. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിെൻറ ഇടപെടലിനെ തുടർന്ന് ജോസഫ് വിഭാഗം പിന്മാറി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും േജാസഫിനെ ഫോണിൽ ബന്ധെപ്പട്ട് അനുനയനീക്കം നടത്തുകയും ചെയ്തു. ജോസ് കെ. മാണിയോടും നേതാക്കൾ സംസാരിച്ചിരുന്നു. സമാന തീരുമാനമാണ് അദ്ദേഹവുമെടുത്തത്. പരസ്യപ്രസ്താവനകൾ ജോസ് വിഭാഗം നടത്തില്ല. പാലായിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് റോഷി അഗസ്റ്റിനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.