പാലാ: വിജയാഘോഷത്തിന് വെമ്പുന്ന മനസ്സുകൾ തിക്കിത്തിരക്കുകയായിരുന്നു വെള്ളിയാഴ ്ച രാവിലെ കരിങ്ങോഴയ്ക്കൽ വീട്ടുമുറ്റത്ത്. പ്രകടന സമയവും സ്ഥലവും നിശ്ചയിച്ച്, ത ലേന്നുതന്നെ മാധ്യമങ്ങളെ അറിയിച്ച നേതാക്കളും സ്വീകരണത്തിനു വാഹനങ്ങൾ അടക്കം എത്ത ിച്ച പ്രവർത്തകരും തടിച്ചുകൂടിയ മുറ്റത്തേക്ക് മറ്റൊരു ചിന്തക്ക് കടന്നുവരാൻ ഇടവുമുണ്ടായിരുന്നില്ല. ലഡുവും പടക്കവും ഫ്ലക്സുകളും തയാറാക്കിവെക്കുന്നതുവരെയെത്തി ആത്മവിശ്വാസം. ലീഡ് സൂചനകൾ പുറത്തുവരുന്നതുവരെ കേരള കോൺഗ്രസ് ക്യാമ്പ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ കെ.എം. മാണിയുടെ അഭാവത്തിലും കരിങ്ങോഴയ്ക്കൽ വീട്ടുമുറ്റത്ത് കാര്യങ്ങൾ നീങ്ങി. എന്നാൽ, വോട്ട് എണ്ണിത്തുടങ്ങിയതോടെ നിശ്ശബ്ദത ഒപ്പംചേർന്നു.
രാവിലെ എട്ടോടെ സ്ഥാനാർഥി ജോസ് ടോം കരിങ്ങോഴയ്ക്കൽ വീട്ടിലേക്കെത്തി. അപ്പോഴേക്കും ചാനൽ പ്രവർത്തകർ മുറ്റം നിറഞ്ഞിരുന്നു. പൂമുഖത്തു സ്ഥാപിച്ച ടി.വിക്കു മുന്നിൽ പ്രവർത്തകർക്കൊപ്പം ജോസ് ടോമും ഇരിപ്പുറപ്പിച്ചു. പോസ്റ്റൽ ബാലറ്റിൽ ഒപ്പത്തിനെത്തിയപ്പോഴും ആശങ്ക ഒരുമുഖത്തും തെളിഞ്ഞില്ല. ആദ്യ ഫലസൂചന മാണി സി. കാപ്പന് അനുകൂലമായപ്പോഴും ചിരി മാഞ്ഞില്ല. കാപ്പെൻറ കുതിപ്പുകണ്ടതോടെ ബി.ജെ.പി വോട്ട് മറിച്ചെന്നു ജോസ് ടോമിെൻറ പ്രതികരണം. ഇതോടെ പ്രവർത്തകമുഖങ്ങളിലും ആശങ്ക. ഇതോടെ ജോസ് കെ. മാണി വീടിനകത്തേക്ക് ജോസ് ടോമിനെ വിളിച്ചു. പിന്നീട് നേതാക്കൾക്കൊപ്പം അടച്ചിട്ട മുറിയിൽ. അപ്പോഴും പ്രവർത്തകർ ശക്തികേന്ദ്രങ്ങളിൽ ലീഡ് തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തിലായിരുന്നു. കാപ്പെൻറ ലീഡ് 2000 കടന്നതോടെ മ്ലാനത. ചിലരുടെ കണ്ണുകൾ നിറഞ്ഞു. ചിലർ പി.ജെ. ജോസഫിനെതിരെ ചാനലുകൾക്കു മുന്നിൽ പൊട്ടിത്തെറിച്ചു.
മാണി സി. കാപ്പനു അഭിവാദ്യം അർപ്പിച്ച് എൽ.ഡി.എഫ് റാലി വീടിനുമുന്നിൽ എത്തിയതോടെ രോഷാകുലരായ ഒരു വിഭാഗം കേരള കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തുടർന്ന് സംഘർഷവും വാക്കേറ്റവും. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കി. ഫലം പ്രഖ്യാപനം പൂർണമായതോടെ ജോസ് കെ. മാണിയും ജോസ് ടോമും മാധ്യമങ്ങളെ കണ്ടു. ചോദ്യങ്ങൾ ആവർത്തിച്ചിട്ടും ജോസഫിനെ പരസ്യമായി കുറ്റപ്പെടുത്തിയില്ല. തോമസ് ചാഴികാടൻ എം.പി, ഡോ. എൻ. ജയരാജ് എം.എൽ.എ, ജോസഫ് എം. പുതുശേരി തുടങ്ങിയ നേതാക്കളും വീട്ടിലുണ്ടായിരുന്നു. പിന്നാലെ പ്രവർത്തകർ പല സംഘങ്ങളായി മടങ്ങി. ഇതിനുശേഷം നേതാക്കളുെട യോഗം. ഇവരും മടങ്ങിയതോടെ കഴിഞ്ഞ 13 തവണ കെ.എം. മാണിയുടെ വിജയത്തിൽ മധുരം വിതരണം ചെയ്ത കരിങ്ങോഴയ്ക്കൽ തറവാട് പൂർണ നിശ്ശബ്ദതയിലായി. ജോസ് കെ. മാണി എം.പിയുടെ ബൂത്തിൽ 10 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനാൻ ലീഡ് ചെയ്തത് ഇരട്ടി പ്രഹരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.