കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ തന്നെ കുടുക്കിയതാണെന്ന് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് . പാലത്തിന്‍റെ പൈലിങ് നടക്കുമ്പോൾ പോലും താൻ അവിടെയില്ല. പിന്നിൽ ആരെന്ന് അറിയില്ലെന്നും സൂരജ് മാധ്യമങ്ങളോട് പ റഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെ രാവിലെയാണ് അറസ ്റ്റ് ചെയ്തത്. സൂരജിനൊപ്പം കിറ്റ്കോ മുൻ എം.ഡി ബെന്നി പോളും പാലം നിർമിച്ച കമ്പനിയുടെ എം.ഡിയായ സുമിത് ഗോയലും ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചനും അറസ്റ്റിലായിട്ടുണ്ട്.
പാലാരിവട്ടം മേൽപ്പാലം നിർമാണ സമയത്ത് ടി.ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. അഴിമതി, ഗൂഢാലോചന, വഞ്ചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.