കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ ടി.ഒ. സൂരജ് അടക്കം മൂന്ന് പ്രതികൾക്ക് ഹൈ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറി യുമായ സൂരജിന് പുറമെ, ഒന്നാം പ്രതിയും കരാർ കമ്പനി എം.ഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി. തങ്കച്ചൻ എന്നിവർക്കാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്. രണ്ടാം തവണ സമർപ്പിച്ച ഹരജിയിലാണ് ജാമ്യം അനുവദിച്ചത്.
കേസിെൻറ ഗൗരവം വിലകുറച്ച് കാണാനാവില്ലെങ്കിലും പ്രതികളുമായി ബന്ധപ്പെട്ട രേഖകളിലേറെയും നേരിട്ടും ഓഫിസുകളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ആദ്യ ജാമ്യഹരജി തള്ളിയ ശേഷം പത്ത് സാക്ഷികളെ കൂടി േചാദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. മുൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടുണ്ട്. രൂപരേഖ തയാറാക്കിയ വ്യക്തിയെ പ്രതി ചേർത്ത സാഹചര്യത്തിൽ ഇവരെ ഹരജിക്കാർ സ്വാധീനിക്കുമെന്ന ആശങ്ക പ്രോസിക്യൂഷൻ പ്രകടിപ്പിച്ചെങ്കിലും അയാളുടെ മൊഴി രേഖപ്പെടുത്തിയതായാണ് കാണുന്നത്. അന്വേഷണഘട്ടത്തിലോ ജാമ്യം നിഷേധിച്ചപ്പോഴോ പ്രതികൾ ഏതെങ്കിലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണമോ ഒളിവിൽ പോകുമെന്ന ആശങ്കേയാ പ്രോസിക്യൂഷൻ പ്രകടിപ്പിച്ചിട്ടില്ല.
ഹരജിക്കാരുടെ തടങ്കൽ തുടരുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് വിലയിരുത്തിയ കോടതി തുടർന്ന് പ്രതികൾക്കെല്ലാം ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ സ്വന്തം പേരിലും മറ്റ് രണ്ട് പേരുടെ വീതം പേരിലും രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവെക്കണം. പത്ത് ദിവസത്തിനകം പാസ്പോർട്ട് ഏൽപ്പിക്കണം. പാസ്പോർട്ട് കൈവശം ഇല്ലാത്തപക്ഷം ഇത് സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. നേരിട്ടോ അല്ലാതെയോ ഇടനിലക്കാർ മുഖേനയോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുകയോ അന്വേഷണത്തിൽ ഇടപെടുകയോ ചെയ്യരുത്. അന്വേഷണസംഘം ആവശ്യപ്പെടുന്ന പക്ഷം പ്രതികളുടെ കൈവശമുള്ള ബാങ്ക് രേഖകളടക്കം നൽകണം.
ആവശ്യമെങ്കിൽ ഹാർഡ്വെയർ, സോഫ്ട് വെയർ വിവരങ്ങൾ ലഭ്യമാക്കാൻ പ്രതികളുടെ ഇമെയിൽ െഎ.ഡി, േഫാൺ നമ്പറുകൾ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ഇലക്ട്രോണിക് വിവരങ്ങൾ തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണം. അന്വേഷണവുമായി സഹകരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുേമ്പാൾ ഹാജരാവുകയും വേണം. പ്രദേശം വിട്ട് പോകുേമ്പാൾ യാത്രയും താമസവും സംബന്ധിച്ച വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറും നൽകണം തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.