കണ്ണൂർ: പാലത്തായിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ബി.ജെ.പി പഞ്ചായത്തു പ്രസിഡൻറായ പത്മ രാജനെയാണ് ഒടുവിൽ പൊലീസ് പിടികൂടിയത്. പാലത്തായിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ ബാലികയെ ഇതേ സ് കൂളിലെ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്നാണ് പരാതി. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് ഇയാൾ. സംഭവം നട ന്ന് ഒരു മാസത്തിലേെറയായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പാനൂർ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്ന് പിടികൂടിയത്. പ്രതി സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ് യൂഹങ്ങൾക്കിടെയാണ് പാനൂരിൽനിന്നുതെന്ന ഇയാൾ അറസ്റ്റിലാകുന്നത്.
ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയിൽ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി തുടക്കത്തിലേ ആേരാപണം ശക്തമായിരുന്നു. ശിശുക്ഷേമ വകുപ്പിെൻറ ചുമതല കൂടി വഹിക്കുന്ന സംസ്ഥാന ആേരാഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് അമാന്തം കാട്ടിയത്. അതേസമയം, ഇരയായ കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്റ്റേഷനിലും മറ്റും വിളിപ്പിച്ച് േചാദ്യം ചെയ്യുകയായിരുന്നു പൊലീസ്. ഗൈനക്കോളജിസ്റ്റ് വരെ പീഡനം സ്ഥിരീകരിച്ചിട്ടും കുട്ടിയുടെ മാനസിക നിലയിൽ സംശയം തോന്നിയ പൊലീസ് പത്തുവയസ്സുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ െകാണ്ട് മണിക്കൂറുകളോളം പരിശോധിപ്പിക്കുകയും ചെയ്തു. എന്നിട്ടും പ്രതിക്കെതിരെ ഒരു ചൂണ്ടുവിരൽ പോലും അനക്കാൻ കൂട്ടാക്കിയില്ല.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ ജാഗ്രത കാട്ടുകയും മുന്നേറുകയും ചെയ്ത കേരള സർക്കാർ, ഒരു കൊച്ചുകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ച വിഷയത്തിൽ നടപടി സ്വീകരിക്കാൻ വിമുഖത കാട്ടുന്നതിനെ നിശിതമായി വിമർശിച്ച് ഇടതുസാംസ്കാരിക പ്രവർത്തകരടക്കം രംഗത്തുവന്നു. കോവിഡ് ബാധയിൽനിന്ന് രോഗികൾ മുക്തരായ വിവരം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക് പോസ്റ്റിനുകീഴെ പാലത്തായി പീഡനത്തിലെ പ്രതിയെ പിടിക്കാതിരിക്കുന്നതിൽ പ്രതിഷേധമറിയിച്ച് നൂറുകണക്കിന് കമൻറുകളാണ് 24 മണിക്കൂറിനിെട പോസ്റ്റ് ചെയ്യപ്പെട്ടത്. ജനരോഷം ശക്തമായതോടെ കേസ് അന്വേഷിക്കാൻ ബുധനാഴ്ച ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. തലശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ 11 അംഗ സംഘത്തിനാണ് പോക്സോ കേസ് അന്വേഷണ ചുമതല കൈമാറിയത്. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സംസ്ഥാനത്തിന് പുറത്ത് തെരച്ചിൽ നടത്തുന്നതിന് തടസമുണ്ടെന്ന് മുമ്പ് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്നുതന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
പിതാവ് മരണപ്പെട്ട കുട്ടിയെ ആ അധ്യാപകൻ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ നിന്നെയും ഉമ്മയേയും െകാന്നുകളയുമെന്നായിരുന്നു പത്മരാജെൻറ ഭീഷണി. ഇതോടെ കുട്ടി കടുത്ത മാനസിക സമ്മർദത്തിലായി. സ്കൂളിൽ വന്നാൽ പപ്പൻ മാഷിെൻറ ക്ലാസിലിരിക്കാൻ പോലും അവൾക്ക് പേടിയായിരുന്നുവെന്നാണ് സഹപാഠികൾ മാധ്യമപ്രവർത്തകരോട് െവളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസ കാലയളവിൽ മൂന്ന് തവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് പറയുന്നു. കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിയുന്നത്. ഉടൻ തന്നെ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി. നടന്ന സംഭവങ്ങളെ കുറിച്ച് മജിസ്ട്രേറ്റിനു മുന്നിലും കുട്ടി മൊഴി നൽകിയിട്ടുണ്ട്. അന്വേഷണ ചുമതലയുള്ള തലശ്ശേരി ഡി.വൈ.എസ്.പി െക.വി. വേണുഗോപാൽ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചാനൽ പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. ഈ അധ്യാപകനെതിരെ നേരത്തെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണത്തിൽ പോക്സോ നിയമപ്രകാരമാണ് കേസെടുക്കുക. ഇതുപ്രകാരം ഇരയുടെ മൊഴി മാത്രം മതി പ്രതിയെ അറസ്റ്റുചെയ്യാനെങ്കിലും സാഹചര്യത്തെളിവും വൈദ്യപരിശോധനാ ഫലവും പ്രതിയുടെ മൊബൈൽ കാൾ ലിസ്റ്റും ലഭിച്ചിട്ടും അറസ്റ്റ് ൈവകിയതോടെയാണ് സർക്കാർ പ്രതിക്കൂട്ടിലായത്. കഴിഞ്ഞ മാസം 17 നാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകി ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ സി.പി.എമ്മിനുള്ളിൽതന്നെ എതിർപ്പുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.