തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ, രാഷ്ട്രീയ കക്ഷികൾ, ഉദ്യോഗസ്ഥർ, വോട്ടർമാർ എന്നിവർ പാലിക്കേണ്ട മുൻകരുതലുകൾ പ്രാബല്യത്തിലായി.
പത്രിക സമർപ്പിക്കാൻ മൂന്നുപേരും ഒരു വാഹനവും മാത്രം. ഒന്നിലധികം സ്ഥാനാർഥികൾ വന്നാൽ കാത്തിരിക്കാൻ പ്രത്യേക ഹാൾ വേണം. ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല.
കണ്ടെയ്ൻമെൻറ് സോണുകളിലോ ക്വാറൻറീനിലോ ഉള്ളവർ പത്രികസമർപ്പണത്തിന് എത്തുന്നത് മുൻകൂട്ടി അറിയിക്കണം. അവർക്ക് പ്രത്യേക സമയം അനുവദിക്കും. സ്ഥാനാർഥി കോവിഡ് പോസിറ്റീവോ ക്വാറൻറീനിലോ ആണെങ്കിൽ നിർദേശകൻ വഴി പത്രിക നൽകാം. കമീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥെൻറ മുന്നിൽ സ്ഥാനാർഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടാം.
ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ പാടില്ല. സ്ഥാനാർഥി കോവിഡ് പോസിറ്റീവ് ആവുകയോ ക്വാറൻറീനിൽ പ്രവേശിക്കു കയോ ചെയ്താൽ ഉടൻ പ്രചാരണ രംഗത്തുനിന്ന് മാറണം. ജനസമ്പർക്കം പാടില്ല. പരിശോധനഫലം നെഗറ്റീവായാൽ ആരോഗ്യ വകുപ്പ് നിർദേശാനുസരണമേ തുടർപ്രവർത്തനം പാടുള്ളൂ. സ്ഥാനാർഥികളെ മാല, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കരുത്.
റാലികൾക്ക് പരമാവധി മൂന്ന് വാഹനം. ഭവന സന്ദർശനത്തിന് പരമാവധി അഞ്ചു പേർ. പൊതുയോഗവും കുടുംബയോഗവും നിയന്ത്രണം പാലിച്ച് മാത്രം. നോട്ടീസ്/ലഘുലേഖ എന്നിവ പരിമിതപ്പെടുത്തണം. സമൂഹ മാധ്യമത്തെ പ്രയോജനപ്പെടുത്താം. വിജയാഹ്ലാദ പ്രകടനങ്ങൾ കോവിഡ് മാനദണ്ഡം പാലിേച്ച നടത്താവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.