തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോെട്ടടുപ്പ് കൂടി കഴിഞ്ഞതോടെ തികഞ്ഞ വിജയപ്രതീക്ഷയോടെ യു.ഡി.എഫ്. കഴിഞ്ഞ തവണെത്തക്കാൾ മികച്ച വിജയം ഉറപ്പിക്കുന്ന അവർ, മികച്ച പോളിങ് ശതമാനം സംസ്ഥാന സർക്കാറിനെതിരായ ജനവികാരത്തിെൻറ പ്രതിഫലനമാണെന്നും കണക്കുകൂട്ടുന്നു.
സ്വർണക്കടത്തും അഴിമതിയും കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനും ഭരണമുന്നണിക്കും എതിരെ സമീപകാലത്ത് ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മികച്ച ആയുധങ്ങളായെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. കഴിഞ്ഞകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, ആവശ്യമായ സ്ഥലങ്ങളിൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളും സംഘടനകളുമായി പ്രാദേശികതലത്തിൽ നീക്കുപോക്കുണ്ടാക്കാമെന്ന ഇത്തവണത്തെ തീരുമാനവും ഗുണകരമായെന്ന് നേതാക്കൾ വിലയിരുത്തുന്നു. ഇതൊക്കെ പോളിങ്ങിൽ പ്രതിഫലിെച്ചന്നാണ് യു.ഡി.എഫ് കരുതുന്നത്.
കോവിഡ് ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്ന മികച്ച പോളിങ്ങാണ് മൂന്ന് ഘട്ടങ്ങളിലും ഉണ്ടായത്. ഭരണമുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിെൻറ സംസ്ഥാന നേതൃത്വം ഗുരുതരമായ ആരോപണങ്ങളിൽ അകെപ്പട്ടതിൽ ജനങ്ങൾക്കുള്ള അമർഷം വോട്ടിൽ കാര്യമായി പ്രതിഫലിെച്ചന്നാണ് യു.ഡി.എഫ് വിശ്വാസം. അതിനാൽത്തന്നെ കഴിഞ്ഞതവണെത്തക്കാൾ മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നത്. അത് വരാൻ പോകുന്ന നിയമസഭ തെരെഞ്ഞടുപ്പ് പ്രചാരണത്തിന് കൂടുതൽ ഉൗർജമാകുമെന്നും അവർ വിലയിരുത്തുന്നു.
ആകെയുള്ള 14 ജില്ല പഞ്ചായത്തുകളിൽ എട്ടു മുതൽ 10 വരെയാണ് യു.ഡി.എഫിെൻറ ഭരണപ്രതീക്ഷ. ആറ് കോർപറേഷനുകളിൽ നാലെണ്ണത്തിലും ആകെയുള്ള 87 മുനിസിപ്പാലിറ്റികളിൽ 50ലേറെ ഇടങ്ങളിലും അവർ പ്രതീക്ഷയർപ്പിക്കുന്നു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്നും കരുതുന്നു. 16ന് നടക്കുന്ന ഫലപ്രഖ്യാപനത്തിെൻറ തൊട്ടടുത്തദിവസം പ്രാഥമിക വിലയിരുത്തലിന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയും ചേരുകയാണ്. പാർട്ടിക്കും മുന്നണിക്കും ഭരണം ഉറപ്പാകുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഭാരവാഹികളെ നിശ്ചയിക്കുന്നതിെൻറ മാനദണ്ഡങ്ങളും ഇൗ യോഗത്തിൽ നിശ്ചയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.