കൊച്ചി: സംസ്ഥാനത്ത് പേപ്പർ കപ്പുകളുടെ നിർമാണവും വിപണനവും ഉപയോഗവും തടഞ്ഞ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവുകൾ ഹൈകോടതി സ്റ്റേ ചെയ്തു.
പ്ലാസ്റ്റിക് നിരോധനത്തിെൻറ മറവിൽ പേപ്പർകൊണ്ടുണ്ടാക്കിയ ഉൽപന്നവും നിരോധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് പേപ്പർ കപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷനും വിവിധ ജില്ലകളിലെ ഭാരവാഹികളും നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. പേപ്പർ കപ്പുകൾ മാലിന്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്ന സംസ്ഥാന ശുചിത്വ മിഷെൻറ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ ഇവ നിരോധിച്ചത്.
എന്നാൽ, മണ്ണിനോട് ചേരുന്ന, മാലിന്യത്തിൽപെടാത്ത കടലാസുകൊണ്ട് നിർമിച്ചവയാണ് പേപ്പർ കപ്പുകളെന്ന് ഹരജിയിൽ പറയുന്നു.
ഇവ മാലിന്യ പ്രശ്നമുണ്ടാക്കുന്നില്ല. പേപ്പർ കപ്പുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന വ്യാജ പ്രചാരണവും നടക്കുന്നുണ്ടെന്നും ഹരജിക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.